പരപ്പ: സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും പങ്കാളിത്തത്തോടെ ജനകീയ ശുചീകരണം നടത്തി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ റീന തോമസ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം കെ.പി. സെറീന അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ കെ.എസ്. സുരേഷ്, മുഖ്യാധ്യാപിക ഡി. ബിന്ദു, പിടിഎ പ്രസിഡന്റ് പി. പദ്മനാഭൻ, എസ്എംസി ചെയർമാൻ ബാലകൃഷ്ണൻ മാണിയൂർ, കെ. റഷീദ്, റോട്ടറി ക്ലബ് ഭാരവാഹികളായ റോയ് ജോർജ് പുത്തൻപുരയ്ക്കൽ, കെ. സന്തോഷ്കുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി എം.പി. സലിം, സി. അബ്ദുൾ സലാം, കെ. സുരേഷ്കുമാർ, സംയുക്ത ഓട്ടോ തൊഴിലാളി യൂണിയൻ ഭാരവാഹി സുകു ബാനം എന്നിവർ നേതൃത്വം നൽകി.
Tags : nattu vishesham Public cleaning carried out