കായംകുളം നഗരസഭയുടെ നേതൃത്വത്തിൽ നടന്ന പൊതു ശുചീകരണ ദൗത്യത്തിന്റെ ഭാഗമായി കായലോര വിനോദ സഞ്ചാര കേന്ദ്രം ശുചീകരിക്കുന്നു.
കായംകുളം: സ്വച്ഛതാ ഹി സേവ കൈയ്യോട് കൈ പൊതു ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി കായംകുളം നഗരസഭയുടെ നേതൃത്വത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളായ ലേക്ക് പാലസ്, കൃഷ്ണപുരം കൊട്ടാരം എന്നിവിടങ്ങളിൽ ശുചീകരണ ദൗത്യം സംഘടിപ്പിച്ചു. നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കാവിൽ നിസാം ഉദ്ഘാടനം നിർവഹിച്ചു.
നഗരസഭാ സെക്രട്ടറി, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ, ശുചീകരണ തൊഴിലാളികൾ, ഹരിതകർമ്മ സേനാംഗങ്ങൾ, എംഎസ്എം കോളജിലെ എൻസിസി വോളന്റിയർമാർ തുടങ്ങിയവർ ദൗത്യത്തിൽ പങ്കാളികളായി.
Tags : NattuVishesham DistrictNews