ചക്കിട്ടപാറ: നാല് വർഷം മുമ്പ് സിപിഎം നേതൃത്വത്തിലുള്ള മുൻ ഭരണ സമിതി താഴിട്ട് പൂട്ടിയ ചക്കിട്ടപാറ പഞ്ചായത്ത് സ്റ്റേഡിയം കോമ്പൗണ്ടിലെ പൊതു ടോയ്ലറ്റ് ഇതുവരെ തുറന്നില്ല. കോൺഗ്രസ് നേതൃത്വത്തിലുള്ള പുതിയ ഭരണ സമിതി നടപടി സ്വീകരിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ അവരും അനങ്ങാപ്പാറ നയത്തിലാണ്.
കമ്മ്യൂണിറ്റി ഹാൾ നവീകരണം വരുമ്പോൾ ടോയ്ലറ്റും നന്നാക്കാമെന്നാണ് അധികൃതരുടെ മറുപടി. അതെന്ന് തുടങ്ങുമെന്ന് തീരുമാനവുമില്ല. പ്രാഥമിക കൃത്യനിർവഹണത്തിന് ഇപ്പോൾ പൊതുജനം ബുദ്ധിമുട്ടുകയാണ്.
പഞ്ചായത്തോഫീസിൽ ഭരണ സമിതിക്കും ജീവനക്കാർക്കും സൗകര്യപ്രദമായ ടോയ്ലറ്റ് സൗകര്യമുണ്ട്. കമ്മ്യൂണിറ്റി ഹാൾ നവീകരണം വരെ കാത്തിരിക്കാതെ പൊതു ടോയ്ലറ്റ് അടിയന്തരമായി ഉപയോഗ യോഗ്യമാക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
Tags : nattu vishesham Public toilet Stadium compound