x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ലി​ക്ക​ളി ധ​ന​സ​ഹാ​യം: ര​ണ്ടു​ദി​വ​സ​ത്തി​ന​കം തീ​രു​മാ​ന​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി


Published: July 6, 2026 07:05 AM IST | Updated: July 6, 2026 07:05 AM IST

തൃ​ശൂ​ർ: പു​ലി​ക്ക​ളി​ക്കാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ധ​ന​സ​ഹാ​യം ഒ​രു വ​ർ​ഷ​മാ​യി​ട്ടും ല​ഭി​ച്ചി​ല്ലെ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്ന് കേ​ന്ദ്ര ടൂ​റി​സം സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി പു​ലി​ക്ക​ളി സം​ഘം കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ളു​മാ​യി രാ​മ​നി​ല​യ​ത്തി​ൽ ച​ർ​ച്ച ന​ട​ത്തി.

തു​ക ല​ഭി​ക്കാ​ത്ത​തി​ലെ സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ ച​ർ​ച്ച​യ്ക്കി​ടെ കേ​ന്ദ്ര ടൂ​റി​സം വ​കു​പ്പ് അ​ധി​കൃ​ത​രെ ഫോ​ ണി​ൽ വി​ളി​ച്ച് ചോ​ദി​ച്ച​റി​ഞ്ഞ മ​ന്ത്രി, തു​ക ല​ഭ്യ​മാ​ക്കു​ന്ന കാ​ര്യ​ത്തി​ൽ ര​ണ്ടു ദി​വ​സ​ത്തി​ന​കം കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കാ​മെ​ന്ന് സം​ഘ​ങ്ങ​ൾ​ക്ക് ഉ​റ​പ്പു​ന​ൽ​കി. നി​ല​വി​ലെ ഫ​ണ്ട് ന​ൽ​കാ​ൻ ത​ട​സ​മു​ണ്ടാ​യാ​ൽ അ​ടു​ത്ത പു​ലി​ക്ക​ളി​ക്കു​ള്ള തു​ക വ​ർ​ധി​പ്പി​ച്ചു ന​ൽ​കാ​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഒ​രു മ​ണി​ക്കൂ​റോ​ളം നീ​ണ്ട ച​ർ​ച്ച​യി​ൽ പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നു ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി.

സീ​താ​റാം മി​ൽ ദേ​ശം, അ​യ്യ​ന്തോ​ൾ, ശ​ങ്ക​രം​കു​ള​ങ്ങ​ര, ച​ക്കാ​മു​ക്ക്, കു​ട്ട​ൻ​കു​ള​ങ്ങ​ര, പാ​ട്ടു​രാ​യ്ക്ക​ൽ, ക​ലാ കാ​യി​ക സാം​സ്കാ​രി​ക സ​മി​തി, യു​വ​ജ​ന സം​ഘം വി​യ്യൂ​ർ, കാ​നാ​ട്ടു​ക​ര, ഒ​ള​രി​ക്ക​ര, വെ​ളി​യ​ന്നൂ​ർ എ​ന്നി​വ​യു​ടെ ഭാ​ര​വാ​ഹി​ക​ളും കൗ​ണ്‍​സി​ല​ർ​മാ​രാ​യ പൂ​ർ​ണി​മ സു​രേ​ഷ്, എ.​വി. കൃ​ഷ് ണ​മോ​ഹ​ൻ, മും​താ​സ്, അ​ഡ്വ. രേ​ഷ്മ മേ​നോ​ൻ, വി​ൻ​ഷി അ​രു​ണ്‍​കു​മാ​ർ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Pulikali financial aid

Recent News

Corehub Up