x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ള്‍​സ് പോ​ളി​യോ ഇ​മ്മ്യൂ​ണൈ​സേ​ഷ​ന്‍ 28ന് : ജി​ല്ല​യി​ല്‍ 52,175 കു​ട്ടി​ക​ള്‍​ക്ക് തു​ള്ളി​മ​രു​ന്ന് ന​ല്‍​കും


Published: June 26, 2026 05:34 AM IST | Updated: June 26, 2026 05:34 AM IST

ക​ല്‍​പ്പ​റ്റ: ദേ​ശീ​യ പ​ള്‍​സ് പോ​ളി​യോ ഇ​മ്മ്യൂ​ണൈ​സേ​ഷ​ന്‍ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യു​ള്ള തു​ള്ളി​മ​രു​ന്ന് വി​ത​ര​ണം 28ന് ​ന​ട​ക്കും. അ​ഞ്ച് വ​യ​സു വ​രെ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക് അ​ന്നേ​ദി​വ​സം പോ​ളി​യോ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണം ചെ​യ്യും. പ​ള്‍​സ് പോ​ളി​യോ ഇ​മ്മ്യൂ​ണൈ​സേ​ഷ​ന്‍ പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം 28ന് ​രാ​വി​ലെ ഒ​മ്പ​തി​ന് പ്രി​യ​ങ്കാ ഗാ​ന്ധി എം​പി പ​ടി​ഞ്ഞാ​റ​ത്ത​റ ബ​സ്‌​സ്റ്റാ​ന്‍​ഡി​ല്‍ നി​ര്‍​വ​ഹി​ക്കും. ജി​ല്ല​യി​ല്‍ 52,175 കു​ട്ടി​ക​ള്‍​ക്ക് അ​ന്നേ ദി​വ​സം പ​ള്‍​സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് ന​ല്‍​കും.

ഇ​തി​നാ​യി 561 പ​ള്‍​സ് പോ​ളി​യോ ബൂ​ത്തു​ക​ള്‍ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും അ​ങ്ക​ണ​വാ​ടി​ക​ളി​ലു​മു​ള്ള 523 ബൂ​ത്തു​ക​ള്‍​ക്ക് പു​റ​മേ യാ​ത്രാ​വേ​ള​യി​ല്‍ കു​ഞ്ഞു​ങ്ങ​ള്‍​ക്ക് വാ​ക്‌​സി​ന്‍ ന​കു​ന്ന​തി​ന് ബ​സ്‌​സ്റ്റാ​ന്‍​ഡ്, വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 23 ട്രാ​ന്‍​സി​റ്റ് ബൂ​ത്തു​ക​ളും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സ്ഥ​ല​ങ്ങ​ള്‍, ദു​ര്‍​ഘ​ട പ്ര​ദേ​ശ​ങ്ങ​ള്‍, ഉ​ത്സ​വ​സ്ഥ​ല​ങ്ങ​ള്‍, എ​ന്നി​വ​യു​ള്‍​പ്പെ​ടെ ജ​ന​ങ്ങ​ള്‍ എ​ത്തു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ തു​ള്ളി​മ​രു​ന്ന് ന​ല്‍​കു​ന്ന​തി​നാ​യി 15 മൊ​ബൈ​ല്‍ ബൂ​ത്തു​ക​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഏ​തെ​ങ്കി​ലും കാ​ര​ണ​വ​ശാ​ല്‍ പ​ള്‍​സ് പോ​ളി​യോ ദി​ന​ത്തി​ല്‍ ബൂ​ത്തു​ക​ളി​ല്‍ എ​ത്താ​ത്ത കു​ഞ്ഞു​ങ്ങ​ള്‍​ക്ക് 29, 30 തീ​യ​തി​ക​ളി​ല്‍ വീ​ടു​ക​ളി​ലെ​ത്തി വാ​ക്‌​സി​ന്‍ ന​ല്‍​കും. പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച ആ​ശ പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, അ​ങ്ക​ണ​വാ​ടി, കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍, സാ​മൂ​ഹി​ക സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് വി​ത​ര​ണം ന​ട​ത്തു​ക.

പോ​ളി​യോ രോ​ഗാ​ണു​വി​നെ നി​ര്‍​മാ​ര്‍​ജ​നം ചെ​യ്യു​ന്ന​തി​നു​ള്ള സാ​മൂ​ഹി​ക പ​ങ്കാ​ളി​ത്ത പ​രി​പാ​ടി​യാ​യ പ​ള്‍​സ് പോ​ളി​യോ ഇ​മ്മ്യൂ​ണൈ​സേ​ഷ​ന്‍ പ​രി​പാ​ടി​യി​ല്‍ അ​ഞ്ച് വ​യ​സു വ​രെ​യു​ള്ള എ​ല്ലാ കു​ട്ടി​ക​ള്‍​ക്കും തു​ള്ളി​മ​രു​ന്ന് ന​ല്‍​കാ​ന്‍ ര​ക്ഷി​താ​ക്ക​ള്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) ഡോ. ​കെ.​ടി. രേ​ഖ അ​റി​യി​ച്ചു.

ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രോ​ഗ്യ​കേ​ര​ളം, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ്, വ​നി​താ​ശി​ശു വി​ക​സ​ന വ​കു​പ്പ്, പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, കു​ടു​ബ​ശ്രീ മി​ഷ​ന്‍, സാ​ക്ഷ​ര​താ മി​ഷ​ന്‍ തു​ട​ങ്ങി​യ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ​യും റോ​ട്ട​റി ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍, ല​യേ​ണ്‍​സ്, ഇ​ത​ര സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി ന​ട​ക്കു​ക.

2014ല്‍ ​ഇ​ന്ത്യ​യെ പോ​ളി​യോ മു​ക്ത​മാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ചി​ല അ​യ​ല്‍​രാ​ജ്യ​ങ്ങ​ളി​ല്‍ ഇ​പ്പോ​ഴും പോ​ളി​യോ വൈ​റ​സി​ന്‍റെ സാ​ന്നി​ധ്യം നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ന​മ്മു​ടെ കു​ട്ടി​ക​ള്‍​ക്ക് പൂ​ര്‍​ണ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ് ഈ ​വ​ര്‍​ഷ​വും പ​ള‍​സ് പോ​ളി​യോ തു​ട​രു​ന്ന​ത്. കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up