പ്രതീകാത്മക ചിത്രം
പുനലൂര്‍: കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി പുനലൂര്‍ നഗരസഭ നടപ്പിലാക്കുന്ന സ്നേഹാരാമം പദ്ധതിയ്ക്ക് വാളക്കോട് ഗവ. എല്‍പിഎസില്‍ തുടക്കമായി. പദ്ധതിയുടെ വിവര വിജ്ഞാന വ്യാപനത്തിനായുള്ള (ഇന്‍ഫര്‍മേഷന്‍, എഡ്യൂക്കേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍-ഐഇസി) തുക ഉപയോഗിച്ചാണ് സ്നേഹാരാമം നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ചെടികളും ചെടിച്ചട്ടികളും വിതരണം ചെയ്തു.
നഗരസഭാ ചെയര്മാന് എം.എ. രാജഗോപാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പ്രസന്ന കൃഷ്ണന് അധ്യക്ഷത വഹിച്ചു. കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ജില്ലാ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിലെ സോഷ്യല്‍ കം കമ്മ്യൂണിക്കേഷന്‍ എക്സ്പേര്‍ട്ട് രാജേഷ് പൈ സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ ടി. അനിത, കൗണ്‍സിലര്‍മാരായ നാസില ഷാജി, ഫാത്തിമ സുധീര്‍, കെഎസ്ഡബ്ല്യൂഎംപി എന്‍ജിനിയര്‍ ഫര്‍ഹ നിസാര്‍ എന്നിവര്‍ പ്രസംഗിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ് ഗീതാ കുമാരി നന്ദി പറഞ്ഞു. മാലിന്യ മുക്ത വിദ്യാലയം എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും.
സ്നേഹാരാമത്തിന്റെ മേല്‍നോട്ടവും പരിചരണവും ഇനി വിദ്യാര്‍ഥികള്‍ നിര്‍വഹിക്കും. പുനലൂരിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്നേഹാരാമം പദ്ധതി തുടരും.
പുനലൂര്‍ പട്ടണത്തെ പൂക്കളുടെ നഗരമായി മാറ്റും. ഇതിനുള്ള പ്രവര്‍ത്തനങ്ങളുടെ ആദ്യപടിയാണ് സ്നേഹാരാമമെന്നും നഗരസഭാ ചെയര്മാന് എം.എ. രാജഗോപാല്‍ പറഞ്ഞു.
Tags : Punalur Nattuvishesham DistrictNews