x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പേ​വി​ഷ​ബാ​ധ പ്ര​തി​രോ​ധം: സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി പ്ര​സം​ഗ മ​ത്സ​രം

വെബ് ഡെസ്ക്
Published: September 23, 2026 11:19 PM IST | Updated: September 23, 2026 11:19 PM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: ലോ​ക പേ​വി​ഷ​ബാ​ധ ദി​നാ​ച​ര​ണ​ത്തിന്‍റെ ഭാ​ഗ​മാ​യി ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ്, ആ​രോ​ഗ്യ കേ​ര​ളം പ​ത്ത​നം​തി​ട്ട എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല​യി​ലെ ഹൈ​സ്‌​കൂ​ള്‍, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഒ​ക്ടോ​ബ​ര്‍ മൂ​ന്ന് രാ​വി​ലെ 10.30 ന് ​ക​ല​ക്ടേ​റ്റ് പ​മ്പ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ പ്ര​സം​ഗ​മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.

മ​ല​യാ​ള​ത്തി​ലാ​ണ് മ​ത്സ​രം. വി​ഷ​യം: ''പേ​വി​ഷ​ബാ​ധ​യി​ല്ലാ​ത്ത സ​മൂ​ഹം ന​മ്മു​ടെ സ്വ​പ്നം, ന​മ്മു​ടെ ഉ​ത്ത​ര​വാ​ദി​ത്വം''. വി​ജ​യി​ക​ള്‍​ക്ക് ക്യാ​ഷ്‌​പ്രൈ​സും സ​ര്‍​ട്ടി​ഫി​ക്ക​റ്റും ന​ല്‍​കും. മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ സെ​പ്റ്റം​ബ​ര്‍ 30 ന് ​മു​മ്പ് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഫോ​ണ്‍: 9496109189, 9633975603.

Tags : Nattuvishesham DistrictNews DeepikaNews School Students

Recent News

Corehub Up