x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മഴ: പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ൽ സ​ർ​വ​ക​ക്ഷി​യോ​ഗം

വെബ് ഡെസ്ക്
Published: August 3, 2026 10:10 PM IST | Updated: August 3, 2026 10:10 PM IST

എ​രു​മേ​ലി ഓ​രു​ങ്ക​ൽ​ക​ട​വ് പാ​ല​ത്തി​ൽ ഗ​താ​ഗ​തം ത​ട​ഞ്ഞ നി​ല​യി​ൽ.

പാ​റ​ത്തോ​ട്: ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ന്നൊ​രു​ക്ക​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നും ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു​മാ​യി പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ​സ​ർ​വ​ക​ക്ഷി​യോ​ഗം ചേ​ർ​ന്നു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​മ്മ വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ദു​ര​ന്ത​നി​വാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഓ​റ​ഞ്ച് ബു​ക്ക് വി​ശ​ദീ​ക​രി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഡ​യ​സ് കോ​ക്കാ​ട്ട്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സോ​ഫി ജോ​സ​ഫ്, ജോ​ണി​ക്കു​ട്ടി മ​ഠ​ത്തി​ന​കം, കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ്, കെ​എ​സ്ഇ​ബി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ, പ​ഞ്ചാ​യ​ത്ത് ഘ​ട​ക സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ, ആ​രോ​ഗ്യ-​റ​വ​ന്യൂ വ​കു​പ്പ് ജീ​വ​ന​ക്കാ​ർ, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ജീ​വ​ന​ക്കാ​ർ, വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ൾ, എ​മ​ർ​ജ​ൻ​സി റെ​സ്പോ​ൺ​സ് ടീം ​അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ളെ​ക്കു​റി​ച്ചും ദു​ര​ന്ത ഘ​ട്ട​ങ്ങ​ളി​ൽ എ​ത്ര​യും പെ​ട്ടെ​ന്ന് കൈ​ക്കൊ​ള്ളേ​ണ്ട ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും യോ​ഗം വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്യു​ക​യും നി​ർ​ദേ​ശ​ങ്ങ​ൾ രൂ​പീ​ക​രി​ക്കു​ക​യും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നാ​യി പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പ്ര​ത്യേ​ക പ​ഞ്ചാ​യ​ത്ത് സ​മി​തി രൂ​പീ​ക​രി​ക്കു​ക​യും ചെ​യ്തു.

Tags : Nattuvishesham District News Rain Parathod Panchayat

Recent News

Corehub Up