x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ​ക്കെ​ടു​തി: ദു​ര​ന്ത ബാ​ധി​ത​ർ​ക്ക് ഉ​ട​ൻ സ​ഹാ​യം നൽകുമെന്ന്

വെബ് ഡെസ്ക്
Published: August 6, 2026 09:44 PM IST | Updated: August 6, 2026 09:44 PM IST

മ​ഴ​ക്കെ​ടു​തി അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ പ്ര​സം​ഗി​ക്കു​ന്നു.

മ​ണി​മ​ല: കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​നു കീ​ഴി​ൽ വ​രു​ന്ന ച​ങ്ങ​നാ​ശേ​രി താ​ലൂ​ക്ക്‌ പ​രി​ധി​യി​ലെ വി​വി​ധ വ​കു​പ്പു​ക​ളു​ടെ മ​ഴ​ക്കെ​ടു​തി അ​വ​ലോ​ക​ന യോ​ഗം വെ​ള്ളാ​വൂ​ർ ഫോ​ക് ലോ​ർ അ​ക്കാ​ഡ​മി ഹാ​ളി​ൽ ന​ട​ത്തി. റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ന​ത്ത മ​ഴ​യി​ൽ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​വ​ർ​ക്കും വീ​ടു​ക​ൾ​ക്കും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ന​ഷ്ടം സം​ഭ​വി​ച്ച​വ​ർ​ക്കും സ​ർ​ക്കാ​ർ സ​ഹാ​യം അ​ടി​യ​ന്ത​ര​മാ​യി ല​ഭ്യ​മാ​ക്കാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

ദു​ര​ന്ത​ബാ​ധി​ത​രാ​യ അ​പേ​ക്ഷ​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ ബോ​ധ​വ​ത്ക്ക​ര​ണ​വും സ​ഹാ​യ​വും ന​ൽ​കാ​ൻ വി​ല്ലേ​ജ് അ​ധി​കൃ​ത​രോ​ട് ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളും ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​യ​താ​യി യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നെ​ടു​ങ്കു​ന്നം വി​ല്ലേ​ജി​ലെ നെ​ടു​മ​ണ്ണി പാ​റ​ക്കു​ഴി ഭാ​ഗ​ത്ത് വെ​ള്ള​ക്കെ​ട്ടി​ൽ കു​ടു​ങ്ങി​യ​വ​രെ രാ​ത്രി​യി​ൽ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യ ച​ങ്ങ​നാ​ശേ​രി ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റി​നെ യോ​ഗം അ​ഭി​ന​ന്ദി​ച്ചു.

അ​പ്ര​തീ​ക്ഷി​ത​മാ​യ പ്ര​ള​യ സാ​ഹ​ച​ര്യ​ത്തി​ലും വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും സം​യോ​ജി​ത ഇ​ട​പെ​ട​ലി​ലൂ​ടെ ആ​ളു​ക​ളെ സു​ര​ക്ഷി​ത​രാ​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി എം​എ​ൽ​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും വി​ല്ലേ​ജു​ക​ളു​ടെ​യും സെ​ക്ര​ട്ട​റി​മാ​രും വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​രും വെ​ള്ള​പ്പൊ​ക്കം, മ​ണ്ണി​ടി​ച്ചി​ൽ, സം​ര​ക്ഷ​ണ​ഭി​ത്തി​യു​ടെ ത​ക​ർ​ച്ച, റോ​ഡു​ക​ളു​ടെ​യും പാ​ല​ങ്ങ​ളു​ടെ​യും നാ​ശം, കു​ടി​വെ​ള്ള​ക്ഷാ​മം, വൈ​ദ്യു​തി ത​ട​സം തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ൾ യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു. കു​ടി​വെ​ള്ള വി​ത​ര​ണ​വും വൈ​ദ്യു​തി പു​നഃ​സ്ഥാ​പ​ന​വും വേ​ഗ​ത്തി​ലാ​ക്കാ​ൻ ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ​മാ​രാ​യ ജി. ​നി​ർ​മ​ൽ കു​മാ​ർ, ര​മ്യ എ​സ്. ന​മ്പൂ​തി​രി, ത​ഹ​സി​ൽ​ദാ​ർ സാ​ജ​ൻ വ​ർ​ഗീ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ ശ്രീ​ധ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​ജി​ത്ത് മു​തി​ര​മ​ല, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജ​ല​ജ മോ​ഹ​ൻ, അ​ജി ത​ക​ടി​യേ​ൽ, രാ​ജ​മ്മ ര​വീ​ന്ദ്ര​ൻ, പ്ര​ഫ.​എ​സ്. പു​ഷ്ക​ലാ ദേ​വി, പോ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ, വി​വി​ധ താ​ലൂ​ക്ക് ത​ല വ​കു​പ്പ് മേ​ധാ​വി​ക​ൾ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Local News Rain disaster

Recent News

Corehub Up