പഴകുളം മധു എംഎൽഎയുടെ നേതൃത്വത്തിൽ പെരുനാട് ചെന്പൻകരയിൽ ഓണക്കിറ്റുകൾ വിതരണം ചെയ്യുന്നു.
റാന്നി: പ്രളയത്തിന്റെ കെടുതികൾ നേരിടുന്ന റാന്നിയിലെ ജനങ്ങൾക്കും പ്രയാസമനുഭവിക്കുന്ന സാധാരണക്കാർക്കും 8000 ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്ത് പഴകുളം മധു എംഎൽഎ.
പഞ്ചായത്ത് മെംബർമാർ, യുഡിഎഫ് മണ്ഡലം പ്രസിഡന്റുമാർ എന്നിവരിലൂടെയാണ് റാന്നി എംഎൽഎ കെയർ പദ്ധതി പ്രകാരം ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തത്. വന്യമൃഗ ശല്യം നേരിടുന്ന ചെമ്പൻകരയിൽ നേരിട്ടെത്തി എംഎൽഎ പ്രദേശവാസികളായ ജനങ്ങൾക്ക് ഓണക്കിറ്റുകൾ നൽകി. കേരള സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായാണ് പഴകുളം മധു ചെമ്പൻകരയിൽ ജനസമ്പർക്ക പരിപാടിക്കെത്തിയത്.
ജനങ്ങളെ നേരിൽ കണ്ട് അവരുടെ പ്രശ്നങ്ങൾ കേൾക്കുന്നതിന്റെ ഭാഗമായിരുന്നു സന്ദർശനം. ഡിസിസി ജനറൽ സെക്രട്ടറി ലിജു ജോർജ്, പെരുനാട് വാർഡ് മെംബർ സുരേഷ് ബാബു തുടങ്ങിയവർ എംഎൽഎയോടൊപ്പം ഉണ്ടായിരുന്നു.
Tags : Nattuvishesham DistrictNews DeepikaNews kits distributed