പഴകുളം മധു എംഎല്എയുടെ ക്യാമ്പ് ഓഫീസ് ഉദ്ഘാടനം
റാന്നി: ജനങ്ങളെ മറക്കാത്ത നേതാക്കളെ ജനങ്ങളും മറക്കില്ലെന്ന് ഡോ. ജോസഫ് മാര് ബര്ണബാസ് സഫ്രഗന് മെത്രാപ്പോലീത്ത. റാന്നി എംഎല്എ പഴകുളം മധു പുതുതായി തുറന്ന ക്യാമ്പ് ഓഫീസ് ബ്ലോക്ക് പടിയില് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
റാന്നി ഇട്ടിയപ്പാറയില് പ്രവര്ത്തിച്ചിരുന്ന എംഎല്എ ഓഫീസാണ് ബ്ലോക്ക് പഞ്ചായത്ത് പടിയിലേക്ക് മാറ്റിയത്. ക്നാനായ സഭാ റാന്നി മേഖലാധ്യക്ഷന് കുര്യാക്കോസ് മാര് ഇവാനിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ ്രഭാഷണം നടത്തി.
പി.ജെ. കുര്യന്, ആന്റോ ആന്റണി എംപി, ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്, മുസ്ലിം ലീഗ് ഉന്നതാധികാരി സമിതി അംഗം കെ.ഇ. അബ്ദുല് റഹ്മാന്, ജില്ലാ പഞ്ചായത്തംഗങ്ങളായ ആരോണ് ബിജിലി പനവേലി, ജൂലി സാബു ഓലിക്കല്, മല്ലപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് ശോശാമ്മ തോമസ്, ബ്ലോക്ക് പഞ്ചാത്തംഗം സനോജ് മേമന, രജീവ് താമരപ്പള്ളി, സജി നെല്ലുവേലി തുടങ്ങിയവര് പ്രസംഗിച്ചു.