പ്രതീകാത്മക ചിത്രം
റാന്നി: രാജ്യത്ത് നിലനിൽക്കുന്ന രാസവളങ്ങളുടെ അമിതമായ വർധന അടിയന്തരമായി ഒഴിവാക്കണമെന്നും കർഷകരെ സംരക്ഷിക്കാൻ സർക്കാർ തയാറാകണമെന്നും കിസാൻ സഭ സംസ്ഥാന സെക്രട്ടറി എ.പി. ജയൻ. കിസാൻ സഭ റാന്നി മണ്ഡലം ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കാർഷികോത്പന്നങ്ങളുടെ കടുത്ത വിലത്തകർച്ച നേരിടുന്ന കർഷകർക്ക് മേൽ വീണ്ടും അമിതഭാരം അടിച്ചേൽപിക്കുന്നത് വലിയ തിരിച്ചടിയാണെന്ന് അദ്ദേഹം പറഞ്ഞു. വളങ്ങളുടെ വില വർധിക്കുന്നത് ഉത്പാദനച്ചെലവ് ഇരട്ടിയാക്കും. ഈ സാഹചര്യത്തിൽ കർഷകരെ ചേർത്തുപിടിക്കുന്നതും സംരക്ഷിക്കുന്നതുമായ നിലപാടുകൾ സ്വീകരിക്കാൻ സർക്കാർ മുന്നോട്ടുവരണമെന്നും ജയൻ ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി ടി. മുരുകേഷ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സുരേഷ് അമ്പാട്ട് അധ്യക്ഷത വഹിച്ചു. ആര്. രാജേന്ദ്രൻ പിള്ള , ജോജോ കോവൂർ, സുരേഷ് അമ്പാട്ട് , എന്.ജി. പ്രസന്നൻ, റോയി മാത്യു കൈതവന, ആര്. നന്ദകുമാർ, വി.ടി. ലാലച്ചൻ , കെ. കെ. വിലാസിനി, ജോർജ് മാത്യു, സന്തോഷ് ചാണ്ടി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി സുരേഷ് അമ്പാട്ട് - പ്രസിഡന്റ്, സമനിസ മുഹമ്മദ്, റോയി കൈതവന - വൈസ് പ്രസിഡന്റുമാർ, രാജു ഇടകടത്തി, ജോഷ്വാ ജോൺ - ജോയിന്റ് സെക്രട്ടറി, രാജേഷ് ദാനിയേൽ - ട്രഷറാർ എന്നിവരെ തെരഞ്ഞെടുത്തു.
Tags : price hike Nattuvishesham DistrictNews