റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ ദ്വിദിന സംസ്ഥാന നേതൃത്വക്യാമ്പ്
വടക്കഞ്ചേരി: ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന നേതൃത്വ ക്യാമ്പ് സമാപിച്ചു. വടക്കഞ്ചേരി ഹോട്ടൽ ടവറിൽ നടന്ന ദ്വിദിന ക്യാമ്പിന്റെ സമാപനം പി.പി. സുമോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ പ്രസിഡന്റും മുൻ എംഎൽഎ യുമായ ജോണി നെല്ലൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി, അഡ്വ. ജോൺസൺ വിളവിനാൽ, സി. മോഹനൻപിള്ള, എൻ. മുഹമ്മദാലി, ബി. ഉണ്ണികൃഷ്ണപിള്ള ചെങ്ങന്നൂർ, ഇസ്ഹാഖ് വൈപ്പിൻ, ശിശുപാലൻ കോട്ടയം, എ.എ. റഹീം കൊല്ലം, പി.കെ. അബ്ദുറഹിമാൻ, എ.വി. കൃഷ്ണൻ, വി. ബേബി, പി.ഡി. പോൾ, പവിത്രൻ തലശേരി, ബാവ പടിക്കൽ, ഇ.എ. ആന്റണി , പവിത്രൻ കൊയിലാണ്ടി, ഇ. ശ്രീജൻ, ജയകൃഷ്ണൻ കിഴക്കേടത്ത്, മുരളിധരൻ നായർ, ജയലക്ഷ്മി,പോൾ ആലത്തൂർ, സന്തോഷ് ആലത്തൂർ, വി.സി. ജയചന്ദ്രൻ , ശ്രീജ വടകര, ശങ്കർബല്ലിംഗ പ്രസംഗിച്ചു. 2013 ലെ ഭക്ഷ്യഭദ്രതാ നിയമം മാറ്റിമറിക്കുന്നതിന്റെ ഭാഗമായി അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്) കാർഡുകാരുടെ 35 കിലോഗ്രാം ഭക്ഷ്യധാന്യങ്ങൾ വെട്ടിക്കുറക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കുക, പ്രകൃതിക്ഷോഭ ദുരന്തങ്ങളുംമൂലം ജനജീവിതം ദുസഹമായ സാഹചര്യത്തിൽ മുൻഗണനേതര വിഭാഗങ്ങൾക്കും കൂടി ഒരുമാസത്തെ റേഷൻ അനുവദിക്കുക, ഓണത്തോടനുബന്ധിച്ച് റേഷൻ വ്യാപാരികൾക്ക് 3,000 രൂപ ഓണറേറിയം നൽകുക എന്നീ ആവശ്യങ്ങൾ ക്യാന്പിൽ ഉന്നയിക്കപ്പെട്ടു.
Tags : Nattuvishesham Districtnews Ration Dealers