x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ​ല​യി​ൽ വാ​യ​ന​വാ​രാ​ഘോ​ഷ​വും മ​നഃ​ശാ​സ്ത്ര സെ​മി​നാ​റും


Published: June 18, 2026 01:49 AM IST | Updated: June 18, 2026 01:49 AM IST

തൃ​ശൂ​ർ: അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ്, ന​ഴ്സിം​ഗ് കോ​ള​ജ്, മെ​ഡി​ക്ക​ൽ സ്റ്റു​ഡ​ൻ​സ് കൗ​ണ്‍​സി​ൽ അ​രോ​ഹ, നാ​ഷ​ണ​ൽ ഡി​ജി​റ്റ​ൽ ലൈ​ബ്ര​റി ഓ​ഫ് ഇ​ന്ത്യ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന വാ​യ​ന​വാ​രാ​ഘോ​ഷ​വും മ​നഃ​ശാ​സ്ത്ര സെ​മി​നാ​റും പി.​എ​ൻ. പ​ണി​ക്ക​ർ അ​നു​സ്മ​ര​ണ​വും 20, 21 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു 2.30നു ​സാ​ഹി​ത്യ​കാ​ര​ൻ ഇ. ​സ​ന്തോ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​മ​ല ഡ​യ​റ​ക്ട​ർ ഫാ. ​ജൂ​ലി​യ​സ് അ​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കേ​ര​ള വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല മു​ൻ ലൈ​ബ്രേ​റി​യ​ൻ ഡോ. ​ഇ.​കെ. മോ​ഹ​ൻ​ലാ​ൽ പി.​എ​ൻ. പ​ണി​ക്ക​രെ അ​നു​സ്മ​രി​ക്കും. കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല ചീ​ഫ് ലൈ​ബ്രേ​റി​യ​ൻ ഡോ.​എ​ൻ.​ബി. നി​ഷ വാ​യ​ന​പ്ര​തി​ജ്ഞ​യ്ക്കു നേ​തൃ​ത്വം ന​ൽ​കും.

ന​ല്ല വാ​യ​ന​ക്കാ​ർ​ക്കാ​ർ​ക്കു​ള്ള അ​വാ​ർ​ഡു​ക​ളും അ​ഖി​ല കേ​ര​ള മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്യും. 21നു ​ന​ട​ക്കു​ന്ന "വാ​യ​ന​യും മ​നഃ​ശാ​സ്ത്ര​വും' വി​ഷ​യ​ത്തി​ലു​ള്ള സെ​മി​നാ​ർ മ​നഃ​ശാ​സ്ത്ര​വി​ഭാ​ഗം പ്ര​ഫ​സ​റും വ​കു​പ്പു​മേ​ധാ​വി​യു​മാ​യ ഡോ.​പി.​കെ. പ്രീ​തി​മേ​നോ​ൻ, പ്ര​ഫ.​ഡോ. എ.​ടി. ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ ന​യി​ക്കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ചീ​ഫ് ലൈ​ബ്രേ​റി​യ​ൻ പ്ര​ഫ.​ഡോ. എ.​ടി. ഫ്രാ​ൻ​സി​സ്, ജ​ന​റ​ൽ മാ​നേ​ജ​ർ ബോ​ർ​ജി​യോ ലൂ​യി​സ്, സീ​നി​യ​ർ ലൈ​ബ്രേ​റി​യ​ൻ സി​സ്റ്റ​ർ ഗ്ലാ​ഡി​സ് ജോ​ർ​ജ്, മെ​ഡി​ക്ക​ൽ സ്റ്റു​ഡ​ന്‍റ് കൗ​ണ്‍​സി​ൽ മെ​ന്പ​ർ ഡോ​ണ്‍ തോ​മ​സ്, പി​ആ​ർ​ഒ ജോ​സ​ഫ് വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Reading Nattuvishesham District News

Recent News

Corehub Up