തൂഫാൻ കമാൻഡോസ് ജനകീയ കാന്പയിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തലയോലപ്പറമ്പ് എ.ജെ. ജോൺ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തുന്ന ലഹരി വിരുദ്ധ പ്ര
തലയോലപ്പറമ്പ്: തൂഫാൻ കമാൻഡോസ് ജനകീയ കാമ്പയിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തലയോലപ്പറമ്പ് എ.ജെ. ജോൺ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വാഗതസംഘം രൂപീകരിച്ചു.
ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ എൻഎസ്എസ് വോളണ്ടിയർമാരെ ലഹരിക്കെതിരേ പോരാടുന്ന തൂഫാൻ കമാൻഡോസായി സജ്ജമാക്കുന്ന സമ്പൂർണ മൈക്രോലെവൽ ആക്ഷന് പ്ലാനിന്റെ ഭാഗമായാണ് സ്വാഗതസംഘം രൂപീകരിച്ചത്.
24ന് ഉച്ചകഴിഞ്ഞ് രണ്ടിന് എൻഎസ്എസിന്റെ നേതൃത്വത്തിൽ തൂഫാൻ കമാൻഡോസ് ദീർഘദൂര നടത്തവും ലഹരി വിരുദ്ധദിനാചരണവും സംഘടിപ്പിക്കും. യോഗത്തിൽ ഹെഡ്മിസ്ട്രസ് മായാദേവി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ, പൊലിസ്, എക്സൈസ് ഉദ്യോഗസ്ഥർ, പിടിഎ, എസ്എംസി അംഗങ്ങൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
സ്വാഗതസംഘം ഭാരവാഹികളായി പി.എസ്. ഷിജോ (ചെയർമാൻ), പ്രിൻസിപ്പൽ എസ്. ശ്രീലത (ജനറൽ കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.