ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ
തിരുവമ്പാടി: സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയുടെ 82-ാം വാർഷികത്തോടനുബന്ധിച്ചുള്ള ഇടവക ദിനാചരണവും കോഴിക്കോട് ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കലിനുള്ള സ്വീകരണവും ഇന്ന് നടക്കും.
ഇടവക ദിനാചരണത്തിന്റെ ഭാഗമായി നിർമാണം പൂർത്തിയാക്കിയ അഞ്ച് വീടുകളുടെ താക്കോൽദാനം, ബേബി പെരുമാലിൽ കർഷക അവാർഡ് സമർപ്പണം, വിവാഹ-സമർപ്പിത ജീവിതത്തിന്റെ ജൂബിലി ആഘോഷിക്കുന്നവരെ ആദരിക്കൽ, സംസ്ഥാനതല പുരസ്കാര ജേതാക്കളെ ആദരിക്കൽ, മികച്ച കുടുംബ യൂണിറ്റുകൾക്കുള്ള സമ്മാന വിതരണം എന്നിവ നടക്കും.