x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്വേ​ഷ പ്ര​വൃ​ത്തി​ക​ളി​ല്‍​നി​ന്നു മാ​റി​നി​ല്‍​ക്ക​ണമെന്ന്

വെബ് ഡെസ്ക്
Published: September 22, 2026 12:18 AM IST | Updated: September 22, 2026 12:18 AM IST

റേ​ഡി​യോ മീ​ഡി​യ വി​ല്ലേ​ജ് സം​ഘ​ടി​പ്പി​ച്ച പ്ര​സം​ഗമ​ത്സ​ര​ത്തി​ലെ വി​ജ​യി​കൾ

ച​ങ്ങ​നാ​ശേ​രി: ലോ​ക സ​മാ​ധാ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് റേ​ഡി​യോ മീ​ഡി​യ വി​ല്ലേ​ജ് സം​ഘ​ടി​പ്പി​ച്ച സ​മാ​ധാ​ന കൂ​ട്ടാ​യ്മ ഡി​വൈ​എ​സ്പി എസ്. ആ​ഷാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മാ​ധാ​ന ചി​ന്ത​ക​ള്‍ വ്യ​ക്തി​ക​ളു​ടെ ഹൃ​ദ​യ​ങ്ങ​ളി​ല്‍നി​ന്ന് കു​ടും​ബ​ങ്ങ​ളി​ലേ​ക്കും സ​മൂ​ഹ​ത്തി​ലേ​ക്കും വ്യാ​പ​രി​ക്ക​ണ​മെ​ന്നും വി​ദ്വേ​ഷം പ​ക​രു​ന്ന പ്ര​വൃ​ത്തി​ക​ളി​ല്‍നി​ന്ന് സ്വ​മേ​ധ​യാ മാ​റി​നി​ല്‍​ക്കാ​ന്‍ ഓ​രോ​രു​ത്ത​രും ശ്ര​മി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
മീ​ഡി​യ വി​ല്ലേ​ജ് എ​ക്‌​സി​ക്യൂട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ഫി പു​തു​പ്പ​റ​മ്പ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. എ​ക്‌​സ് സ​ര്‍​വീ​സ് ലീ​ഗ് ച​ങ്ങ​നാ​ശേ​രി യൂ​ണി​യ​ന്‍ ഭാ​ര​വാ​ഹി​ക​ളാ​യ ഒ.​വി. ആ​ന്‍റണി, ജോ​സു​കു​ട്ടി വ​ലി​യ​പ​റ​മ്പി​ല്‍, അ​പ്പ​ച്ച​ന്‍കു​ട്ടി, വ​ര്‍​ഗീ​സ് ടി. ​ചാ​മ​ക്കാ​ല, ഫാ. ​ലി​പി​ന്‍ തു​ണ്ടു​ക​ളം, പ​രി​മ​ള്‍ ആ​ന്‍റണി, വി​പി​ന്‍ രാ​ജ്, കെ.സി. ജോ​ജോ, ലി​ജോ മ​ത്താ​യി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ പ്ര​സം​ഗമ​ത്സ​ര വി​ജ​യിക​ള്‍​ക്ക് ഡിവൈഎ​സ്പി ​സ​മ്മാ​ന​ങ്ങ​ളും സ​ര്‍​ട്ടി​ഫി​ക്ക​റ്റും വി​ത​ര​ണം ചെ​യ്തു.
ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ഇ​മ്മാ​നു​വേ​ല്‍ ടോ​ണി, ജെ​നി​ഫ​ര്‍ ജോ​സി, നി​വ്യ മ​രി​യ സി​ജോ​യ് എ​ന്നി​വ​രും യു​പി വി​ഭാ​ഗ​ത്തി​ല്‍ ജേ​ക്ക​ബ് ജെ​യ്‌​സ​ണ്‍, ആ​രോ​ണ്‍ അ​നീ​ഷ്, ആ​ന്‍​മ​രി​യ ആ​ന്‍റ​ണി എ​ന്നി​വ​രും വി​ജ​യി​ക​ളാ​യി.

Tags : Nattuvishesham Districtnews Deepikanews acts of hatred.

Recent News

Corehub Up