x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രാ​ദേ​ശി​ക ഔ​ദ്യോ​ഗി​ക​ഭാ​ഷാ സ​മ്മേ​ള​നം


Published: June 18, 2026 06:58 AM IST | Updated: June 18, 2026 06:58 AM IST

കേ​​ന്ദ്ര വാ​​ണി​​ജ്യ വ്യ​​വ​​സാ​​യ മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ കീ​​ഴി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച പ്ര​​ഥ​​മ സം​​യു​​ക്ത പ്രാ​​ദേ​​ശി​​ക ഔ​​ദ്യോ​​ഗി​​ക​​ഭാ​​ഷാ സ​​മ്മേ​​ള​​നം കോ​​ട്ട​​യം ഇ​​ന്ത്യ​​ന്‍

കോ​​ട്ട​​യം: കേ​​ന്ദ്ര വാ​​ണി​​ജ്യ വ്യ​​വ​​സാ​​യ മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ കീ​​ഴി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച പ്ര​​ഥ​​മ സം​​യു​​ക്ത പ്രാ​​ദേ​​ശി​​ക ഔ​​ദ്യോ​​ഗി​​ക​​ഭാ​​ഷാ സ​​മ്മേ​​ള​​നം കോ​​ട്ട​​യം ഇ​​ന്ത്യ​​ന്‍ റ​​ബ​​ര്‍ ഗ​​വേ​​ഷ​​ണ​​കേ​​ന്ദ്ര​​ത്തി​​ല്‍ ന​​ട​​ത്തി.

റ​​ബ​​ര്‍​ബോ​​ര്‍​ഡ് എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ര്‍ എം. ​​വ​​സ​​ന്ത​​ഗേ​​ശ​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കേ​​ന്ദ്ര വാ​​ണി​​ജ്യ വ്യ​​വ​​സാ​​യ മ​​ന്ത്രാ​​ല​​യ​​ത്തി​​ലെ ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​ര്‍ ജ​​ന​​റ​​ല്‍ എ.​​കെ.​​എം. ക​​ശ്യ​​പ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. കോ​​ഴി​​ക്കോ​​ട് സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യി​​ലെ ഹി​​ന്ദി വി​​ഭാ​​ഗം പ്ര​​ഫ.​​ഡോ. പ്ര​​ഭാ​​ക​​ര​​ന്‍ ഹെ​​ബ്ബാ​​ര്‍ ഇ​​ല്ല​​ത്ത് ഔ​​ദ്യോ​​ഗി​​ക​​ഭാ​​ഷ​​യു​​ടെ പ്രാ​​ധാ​​ന്യ​​ത്തെ കു​​റി​​ച്ച് പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.

കേ​​ന്ദ്ര വാ​​ണി​​ജ്യ വ്യ​​വ​​സാ​​യ മ​​ന്ത്രാ​​ല​​യ​​ത്തി​​ലെ ഔ​​ദ്യോ​​ഗി​​ക ഭാ​​ഷാ വി​​ഭാ​​ഗം ജോ​​യി​​ന്‍റ് ഡ​​യ​​റ​​ക്ട​​ര്‍ സ​​ഞ്ച​​യ് പ​​ട്ടീ​​ല്‍, നാ​​ഷ​​ണ​​ല്‍ ഇ​​ന്‍​സ്റ്റ്യൂ​​ട്ട് ഫോ​​ര്‍ റ​​ബ​​ര്‍ ട്രെ​​യി​​നിം​​ഗ് ഡ​​യ​​റ​​ക്ട​​ര്‍ എ​​ച്ച്. പ്രി​​യ വ​​ര്‍​മ്മ, റ​​ബ​​ര്‍ പ്രൊ​​ഡ​​ക്ഷ​​ന്‍ ക​​മ്മീ​​ഷ​​ണ​​ര്‍ ഡോ. ​​ടി. സി​​ജു, ഇ​​ന്ത്യ​​ന്‍ റ​​ബ​​ര്‍​ഗ​​വേ​​ഷ​​ണ​​കേ​​ന്ദ്രം ഡ​​യ​​റ​​ക്ട​​ര്‍ ഡോ. ​​ദേ​​ബ​​ബ്ര​​ദ റാ​​യ് പ്ര​​സം​​ഗി​​ച്ചു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up