x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ലി​നി​ക്ക​ല്‍ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ര​ജി​സ്‌​ട്രേ​ഷ​ന്‍ നി​ര്‍​ബ​ന്ധം


Published: January 25, 2026 10:26 PM IST | Updated: January 25, 2026 10:26 PM IST

തൊ​ടു​പു​ഴ: ജി​ല്ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​ശു​പ​ത്രി​ക​ള്‍, ക്ലി​നി​ക്കു​ക​ള്‍, ല​ബോ​റ​ട്ട​റി​ക​ള്‍, ദ​ന്ത​ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങി എ​ല്ലാ ക്ലി​നി​ക്ക​ല്‍ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും കേ​ര​ള ക്ലി​നി​ക്ക​ല്‍ എ​സ്റ്റാ​ബ്ലി​ഷ്‌​മെ​ന്‍റ് ആ​ക്ട് പ്ര​കാ​രം ര​ജി​സ്‌​ട്രേ​ഷ​ന്‍ നി​ര്‍​ബ​ന്ധ​മാ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. കെ.​എ​ന്‍.​ സ​തീ​ഷ് അ​റി​യി​ച്ചു.

അത്യാ​ഹി​തം സം​ഭ​വി​ച്ച് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന രോ​ഗി​യെ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം ത​ര​ണം ചെ​യ്യാ​ന്‍ സ​ഹാ​യി​ക്കേ​ണ്ട​ത് ആ​ശു​പ​ത്രി​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വമാ​ണ്. മു​ന്‍​കൂ​ര്‍ പ​ണ​മ​ട​ച്ചി​ല്ല, രേ​ഖ​ക​ളി​ല്ല തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ല്‍ ചി​കി​ത്സ നി​ഷേ​ധി​ക്കാ​ന്‍ പാ​ടി​ല്ല. കൂ​ടു​ത​ല്‍ സൗ​ക​ര്യ​മു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ങ്കി​ല്‍ അ​തി​നു​ള്ള സൗ​ക​ര്യ​വും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ ഒ​രു​ക്ക​ണം. ചി​കി​ത്സ​യ്ക്കുശേ​ഷം ഡി​സ്ചാ​ര്‍​ജ് ചെ​യ്താ​ല്‍ ചി​കി​ത്സാ​രേ​ഖ​ക​ളും പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ടു​ക​ളും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ രോ​ഗി​ക്ക് കൈ​മാ​റ​ണം.

ക​ണ്‍​സ​ള്‍​ട്ടേ​ഷ​ന്‍, പ​രി​ശോ​ധ​ന, ചി​കി​ത്സ, മ​റ്റു സേ​വ​ന​ങ്ങ​ള്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടെ എ​ല്ലാ നി​ര​ക്കു​ക​ളും ഉ​ള്‍​പ്പെ​ടു​ത്തി​യ ഇ​നം തി​രി​ച്ച ബി​ല്ല് രോ​ഗി​ക​ള്‍​ക്ക് ന​ല്‍​ക​ണം. എ​ല്ലാ ക്ലി​നി​ക്ക​ല്‍ സ്ഥാ​പ​ന​ങ്ങ​ളും പേ​ഷ്യ​ന്‍റ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ബ്രോ​ഷ​ര്‍ സ്ഥാ​പ​ന​ത്തി​ന്‍റെ വെ​ബ്‌​സൈ​റ്റി​ല്‍നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ന്ന ത​ര​ത്തി​ല്‍ ല​ഭ്യ​മാ​ക്ക​ണം.

ല​ഭ്യ​മാ​യ സേ​വ​ന​ങ്ങ​ള്‍, അ​ടി​സ്ഥാ​ന സേ​വ​ന​ങ്ങ​ളു​ടെ​യും സൗ​ക​ര്യ​ങ്ങ​ളു​ടെ​യും നി​ര​ക്കു​ക​ളും പാ​ക്കേ​ജു​ക​ളും, പ്ര​ദ​ര്‍​ശി​ച്ചി​ച്ച നി​ര​ക്കു​ക​ളി​ല്‍ കൂ​ടു​ത​ല്‍ രോ​ഗി​യി​ല്‍നി​ന്ന് ഈ​ടാ​ക്കാ​ന്‍ പാ​ടി​ല്ല, നി​ല​വി​ലു​ള്ള കി​ട​ക്ക, ഓ​പ്പ​റേ​ഷ​ന്‍ ഐ​സി​യു, ഓ​പ്പ​റേ​ഷ​ന്‍ തി​യേ​റ്റ​ര്‍ എ​ന്നി​വ​യു​ടെ വി​വ​ര​ങ്ങ​ള്‍, രോ​ഗി​യു​ടെ അ​വ​കാ​ശ​ങ്ങ​ള്‍, പ​രാ​തി​ക​ള്‍ ബോ​ധി​പ്പി​ക്കേ​ണ്ട ഓ​ഫീ​സ​റു​ടെ പേ​ര്, ത​സ്തി​ക, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) ഫോ​ണ്‍ ന​മ്പ​ര്‍ എ​ന്നി​വ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് വ്യ​ക്ത​മാ​യി കാ​ണാ​വു​ന്ന ത​ര​ത്തി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്ക​ണം.

രോ​ഗി​ക​ളു​ടെ പ​രാ​തി പ​രി​ഹ​രി​ക്കാ​ന്‍ പ്ര​ത്യേ​ക ഹെ​ല്‍​പ്പ് ഡെ​സ്‌​ക് ക്ലി​നി​ക്ക​ല്‍ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഉ​ണ്ടാ​യി​രി​ക്ക​ണം. പ​രാ​തി ല​ഭി​ച്ച് ഏ​ഴു ദി​വ​സ​ത്തി​നു​ള്ളി​ല്‍ ഇ​വ പ​രി​ഹ​രി​ക്ക​ണം. ഗു​രു​ത​ര​മാ​യ പ​രാ​തി​ക​ള്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​ക്ക് കൈ​മാ​റ​ണം. ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ച് ജി​ല്ല​യി​ലെ എ​ല്ലാ ആ​ശു​പ​ത്രി​ക​ളും ക്ലി​നി​ക്കു​ക​ളും ഡ​യ​ഗ്‌​നോ​സ്റ്റി​ക് സ്ഥാ​പ​ന​ങ്ങ​ളും കേ​ര​ള ക്ലി​നി​ക്ക​ല്‍ എ​സ്റ്റാ​ബ്ലി​ഷ്‌​മെ​ന്‍റ് ആ​ക്ട് 2018ലെ ​നി​ബ​ന്ധ​ന​ക​ള്‍ പൂ​ര്‍​ണ​മാ​യും പാ​ലി​ക്ക​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

Tags : Registration nattuvishesham local news

Recent News

Corehub Up