x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഞ്ചേ​രി​യി​ലെ യാ​ത്ര​ക്കാ​ര്‍​ക്ക് ആ​ശ്വാ​സം സൂ​പ്പ​ര്‍ ഫാ​സ്റ്റ് പ്രീ​മി​യം സ​ര്‍​വീ​സി​ന് അ​നു​മ​തി

വെബ് ഡെസ്ക്
Published: September 17, 2026 04:16 AM IST | Updated: September 17, 2026 04:16 AM IST

പ്രതീകാത്മക ചിത്രം

മ​ഞ്ചേ​രി: പാ​ല​ക്കാ​ട് നി​ന്ന് മ​ഞ്ചേ​രി


കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ സു​ബ്ര​ഹ്‌​മ​ണ്യ സൂ​പ്പ​ര്‍ ഫാ​സ്റ്റ് പ്രീ​മി​യം ബ​സ് സ​ര്‍​വീ​സാ​ണ് മ​ഞ്ചേ​രി​യെ ബ​ന്ധി​പ്പി​ച്ച് അ​നു​വ​ദി​ച്ച​ത്. അ​ഡ്വ. എം. ​റ​ഹ്‌​മ​ത്തു​ള്ള എം​എ​ല്‍​എ, ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ന്‍ വ​ല്ലാ​ഞ്ചി​റ അ​ബ്ദു​ല്‍ മ​ജീ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​കു​പ്പ് മ​ന്ത്രി​യെ സ​ന്ദ​ര്‍​ശി​ച്ച് ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ത്തെ തു​ട​ര്‍​ന്നാ​ണി​ത്. പാ​ല​ക്കാ​ട് നി​ന്ന് രാ​ത്രി ഏ​ഴി​ന് പു​റ​പ്പെ​ടു​ന്ന ബ​സ് രാ​ത്രി 9.10ന് ​മ​ഞ്ചേ​രി​യി​ലെ​ത്തും. കോ​ഴി​ക്കോ​ട് 10.50നും ​ക​ണ്ണൂ​രി​ല്‍ 1.05നും ​പു​ല​ര്‍​ച്ച 3.25ന് ​കാ​സ​ര്‍​കോ​ഡും എ​ത്തും. രാ​ത്രി 10.15ന് ​കാ​സ​ര്‍​കോ​ഡ് നി​ന്ന് ആ​രം​ഭി​ക്കു​ന്ന ബ​സ് സ​ര്‍​വീ​സ് പു​ല​ര്‍​ച്ചെ 3.35ന് ​കോ​ഴി​ക്കോ​ടും 4.45ന് ​മ​ഞ്ചേ​രി​യി​ലും രാ​വി​ലെ ഏ​ഴി​ന് പാ​ല​ക്കാ​ടും എ​ത്തു​ന്ന ത​ര​ത്തി​ലാ​ണ് സ​ര്‍​വീ​സ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

രാ​ത്രി​കാ​ല യാ​ത്ര​ക്കാ​ര്‍​ക്കും ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ്, കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട് ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന മ​ഞ്ചേ​രി​യി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും യാ​ത്ര​ക്കാ​ര്‍​ക്കും പു​തി​യ സ​ര്‍​വീ​സ് വ​ലി​യ ആ​ശ്വാ​സ​മാ​കും.

Tags : District News Nattuvishesham Superfast Premium service Manjeri

Recent News

Corehub Up