അങ്കമാലിയിലെ വിമോചന സമര രക്തസാക്ഷികളെ അനുസ്മരിച്ചുകൊണ്ട് സെന്റ് ജോർജ് ബസിലിക്കയിലെ കല്ലറയിൽ മന്ത്രി റോജി എം. ജോൺ, ബെന്നി ബഹനാൻ എംപി എന്നിവർ ചേർന്ന് റ
അങ്കമാലി: വിമോചന സമര രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് അങ്കമാലി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെന്റ് ജോർജ് ബസിലിക്ക പള്ളിയിൽ രക്തസാക്ഷികളുടെ അനുസ്മരണം നടത്തി.
ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം.ജോൺ, ബെന്നി ബഹനാൻ എംപി എന്നിവർ ചേർന്ന് രക്തസാക്ഷി കല്ലറയ്ക്ക് മുമ്പിൽ റീത്ത് സമർപ്പിച്ചു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആന്റു മാവേലി അധ്യക്ഷ വഹിച്ചു.
നഗരസഭ ചെയർപേഴ്സൺ റീത്ത പോൾ, പി.വി. സജീവൻ, മാത്യു തോമസ്, ടി.എം. വർഗീസ്, സുനിൽ അറക്കലാൻ, കെ.പി. അയ്യപ്പൻ, രാജു പാറയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Ernakulam