x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

15 അ​ടി ഉ​യ​ര​ത്തി​ൽ കോ​ണ്‍​ക്രീ​റ്റ് മ​തി​ൽ നി​ർ​മി​ച്ച് കാ​ടും നാ​ടും വേ​ർ​തി​രി​ക്ക​ണം: എ​ക്യുമെ​നി​ക്ക​ൽ ഫോ​റം


Published: June 14, 2026 05:58 AM IST | Updated: June 14, 2026 05:58 AM IST

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​ർ​ധി​ക്കു​ന്ന വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് കാ​ടും നാ​ടും വേ​ർ​തി​രി​ച്ച് 15 അ​ടി ഉ​യ​ര​ത്തി​ൽ കോ​ണ്‍​ക്രീ​റ്റ് മ​തി​ൽ നി​ർ​മി​ക്ക​ണ​മെ​ന്ന് വ​യ​നാ​ട് എ​ക്യൂ​മെ​നി​ക്ക​ൽ ഫോ​റം എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

വ​ന്യ​മൃ​ഗ​ആ​ക്ര​മ​ണ​ങ്ങ​ൾ​രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ ഭീ​തി​യോ​ടെ​യാ​ണ് ജീ​വി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ ക​ടു​വ ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ചും കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് വ​ർ​ഷ​ത്തി​നി​ടെ 18 ഉം ​ആ​ളു​ക​ൾ കൊ​ല്ല​പ്പെ​ട്ടു. ക​ഴി​ഞ്ഞ 15 ദി​വ​സ​ത്തി​നി​ടെ മാ​ത്രം ആ​റു പേ​രെ കാ​ട്ടാ​ന വ​ക​വ​രു​ത്തി. കാ​ട്ടു​പ​ന്നി, കു​ര​ങ്ങ്, മാ​ൻ, മ​ല​യ​ണ്ണാ​ൻ, മ​യി​ൽ തു​ട​ങ്ങി​യ വ​ന്യ​ജീ​വി​ക​ളു​ടെ ശ​ല്യം​മൂ​ലം നി​ര​വ​ധി ക​ർ​ഷ​ക​ർ കൃ​ഷി ഉ​പേ​ക്ഷി​ച്ചി​രി​ക്ക​യാ​ണ്.

വ​നാ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലെ ഹെ​ക്ട​ർ ക​ണ​ക്കി​ന് കൃ​ഷി​ഭൂ​മി ത​രി​ശു​കി​ട​ക്കു​ക​യാ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കൂ​ളു​ക​ളി​ലേ​ക്കും സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ൾ​ക്ക് വീ​ടി​നു പു​റ​ത്തും സു​ര​ക്ഷി​ത​മാ​യി സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.

വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ത്തി​ൽ മ​ര​ണ​മ​ട​യു​ന്ന​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​ര​വും സ്ഥി​രം തൊ​ഴി​ലും ഉ​റ​പ്പാ​ക്ക​ണം. ക​ർ​ഷ​ക​ർ​ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

സ​ർ​ക്കാ​ർ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്കാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ സ​മ​രം സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. പ്ര​സി​ഡ​ന്‍റ് ഫാ. ​ഡോ. മ​ത്താ​യി അ​തി​രം​പു​ഴ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫാ. ​സാം പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​വി​പി​ൻ, സി​ബി​ച്ച​ൻ ക​രി​ക്കേ​ടം, സാ​ജു പു​ലി​ക്കോ​ട്ടി​ൽ, എ​ൻ.​എ. ബി​ല്ലി​ഗ്ര​ഹാം, പ്ര​ഫ. എ.​വി. ത​ര്യ​ത്, റോ​യി വ​ർ​ഗീ​സ്, വി.​പി. തോ​മ​സ്, രാ​ജ​ൻ തോ​മ​സ്, ഫാ.​തോ​മ​സ് മ​ണ​ക്കു​ന്നേ​ൽ, ഫാ.​അ​നീ​ഷ് ജോ​ർ​ജ്, മോ​ണ്‍.​സെ​ബാ​സ്റ്റ്യ​ൻ കീ​ഴ്പ്പ​ള്ളി​ൽ, ജോ​ജി ചാ​ക്കോ, ഫാ.​അ​ഖി​ലേ​ഷ് സ​ഖ​റി​യ, ഫാ. ​പി.​എം. അ​നീ​ഷ്, സ​ഖ​റി​യ വ​ർ​ഗീ​സ്, വി​ന​യ ഹെ​ല​ൻ, സി.​ഇ. ഫി​ലി​പ്പ്, വി​ൻ​സ​ന്‍റ് വ​ട്ട​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up