x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​ത്തി​ന് ദു​രി​ത​മാ​യി പു​തു​ക്കി​യ എ​സി റോ​ഡ്

ആ​ന്‍റ​ണി ആ​റി​ൽ​ചി​റ
Published: August 8, 2026 12:30 AM IST | Updated: August 8, 2026 12:35 AM IST

കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മി​ച്ച എ​സി റോ​ഡ് വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​പ്പോ​ൾ.

ച​മ്പ​ക്കു​ളം: പു​തു​ക്കി​പ്പ​ണി​ത എ​സി റോ​ഡ് കു​ട്ട​നാ​ടി​ന് ദു​ര​ന്ത​മാ​യി മാ​റു​ക​യാ​ണ്. മ​ഴ​യെ​ത്തും മു​ൻ​പ് യാ​ത്ര​ക്കാ​ർ​ക്ക് നി​ര​വ​ധി ദു​രി​ത​മാ​ണ് എ​സി റോ​ഡ് സ​മ്മാ​നി​ച്ച​തെ​ങ്കി​ൽ മ​ഴ​യു​ടെ വ​ര​വോ​ടെ റോ​ഡ് സ​ന്പൂ​ർ​ണ ദു​ര​ന്ത​മാ​യി. 24.2 കി​ലോ​മീ​റ്റ​ർ റോ​ഡ് കി​ലോ​മീ​റ്റ​റി​ന് 30 കോ​ടി​യി​ല​ധി​കം ചെ​ല​വ​ഴി​ച്ചാ​ണ് ന​വീ​ക​രി​ച്ച​ത്. പ്ര​ള​യ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ എ​സി റോ​ഡ് എ​ന്നാ​യി​രു​ന്നു പു​ന​രു​ദ്ധാ​ര​ണ കാ​ല​ത്തെ പ്ര​ച​ര​ണം. പ​ക്ഷേ ഫ​ല​ത്തി​ൽ മ​റി​ച്ചാ​ണ് സം​ഭ​വി​ച്ച​ത്.

വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ ച​ങ്ങ​നാ​ശേ​രി​യി​ൽ​നി​ന്നു കി​ട​ങ്ങ​റ വ​രെ​യു​ള്ള ഭാ​ഗം വെ​ള്ള​ത്തി​ലാ​യി. കു​ട്ട​നാ​ട്ടി​ൽ​നി​ന്ന് കൂ​ടു​ത​ൽ ആ​ളു​ക​ൾ വെ​ള്ള​പ്പൊ​ക്ക കാ​ല​ത്ത് ആ​ശ്ര​യി​ക്കു​ന്ന ച​ങ്ങ​നാ​ശേ​രി​യി​ലേ​ക്കും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​മു​ള്ള യാ​ത്ര ആ​ദ്യം ത​ന്നെ ത​ട​സ​പ്പെ​ട്ടു. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ റോ​ഡി​ന്‍റെ മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി. ഇ​തോ​ടെ കു​ട്ട​നാ​ട​ൻ ജ​ന​ത ഒ​റ്റ​പ്പെ​ട്ടു. മു​ട്ടാ​ർ, ത​ല​വ​ടി, എ​ട​ത്വ, രാ​മ​ങ്ക​രി, ച​മ്പ​ക്കു​ളം, നെ​ടു​മു​ടി പ​ഞ്ചാ​യ​ത്ത് നി​വാ​സി​ക​ൾ​ക്കും റോ​ഡ് ദു​രി​ത​മാ​ണ് സ​മ്മാ​നി​ച്ച​ത്. ച​ങ്ങ​നാ​ശേ​രി-​പാ​യി​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ മൂ​ന്ന് വാ​ർ​ഡു​ക​ളി​ലെ ആ​ളു​ക​ൾ​ക്കും സ​മാ​ന​സ്ഥി​തി ത​ന്നെ. മ​ട​വീ​ഴാ​തെ സം​ര​ക്ഷി​ക്ക​പ്പെ​ട്ട ചി​ല പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഭാ​ഗ​വും പാ​ല​ങ്ങ​ളും വി​വി​ധ ഇ​ട​ങ്ങ​ളി​ലെ ഉ​യ​ര​പ്പാ​ത​ക​ളും ഒ​ഴി​കെ റോ​ഡി​ന്‍റെ മ​റ്റെ​ല്ലാ​യി​ട​ങ്ങ​ളും ദി​വ​സ​ങ്ങ​ളാ​യി വെ​ള്ള​ത്തി​ലാ​ണ്.

ഉ​യ​ര​ത്തി​ൽ ഓ​ട​ക​ൾ നി​ർ​മി​ച്ചും പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കി​യും നി​ർ​മി​ച്ച റോ​ഡ് സ​മ്മാ​നി​ച്ച ദു​രി​ത​ങ്ങ​ൾ നി​ര​വ​ധി​യാ​യി​രു​ന്നു. അ​പ്പോ​ഴെ​ല്ലാം മ​ഴ​ക്കാ​ല​ത്തെ​ങ്കി​ലും ഈ ​റോ​ഡ് പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു കു​ട്ട​നാ​ട്ടു​കാ​ർ. ആ ​പ്ര​തീ​ക്ഷ​യാ​ണ് ഈ ​വെ​ള്ള​പ്പൊ​ക്ക​ത്തോ​ടെ ഇ​ല്ലാ​താ​യ​ത്.

Tags : Nattuvishesham DistrictNews DeepikaNews AC Road

Recent News

Corehub Up