കൊഴിഞ്ഞാമ്പാറ: ബസ് സ്റ്റാൻഡിനു മുന്നിലെ അഴുക്കുചാൽ നിർമാണം പുനരാരംഭിച്ചു. ഒരുമാസം മുന്പാണ് പ്രധാനപാത പൊളിച്ച് അഴുക്കുചാൽ നവീകരണം തുടങ്ങിയത്.
എന്നാൽ രണ്ടാഴ്ച മുൻപ് നിർമാണം നിലച്ചു. പിന്നീട് യാത്രക്കാർ വാഹനങ്ങൾ സ്റ്റാൻഡിനുള്ളിൽ കയറി പോവേണ്ടതായ സാഹചര്യമുണ്ടായി.
ചരക്കുലോറി ഉൾപ്പെടെയുള്ള വാഹനങ്ങൾ സ്റ്റാൻഡിനുള്ളിലൂടെയാണ് കടന്നുപോയത്. പ്രതിഷേധം ശക്തമായതോടെ അഴുക്കുചാൽ നിർമാണപ്രവൃത്തികൾ വീണ്ടും തുടങ്ങുകയായിരുന്നു.
രണ്ടാഴ്ചക്കകം നിർമാണം പൂർത്തിയാക്കാനാണ് തീരുമാനം.മഴ ശക്തമായാൽ പണി നിലയ്ക്കുമോയെന്ന ആശങ്കയുമുണ്ട്.