x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​റ്റ​പ്പാ​ലം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ൽ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ തുടങ്ങി


Published: July 4, 2026 02:11 AM IST | Updated: July 4, 2026 02:11 AM IST

ന​വീ​ക​ര​ണ​ത്തി​നാ​യി റെ​യി​ൽ​വേസ്റ്റേ​ഷ​ൻ റോ​ഡ് അ​ട​ച്ചുകെ​ട്ടി​യി​രി​ക്കു​ന്നു.

ഒ​റ്റ​പ്പാ​ലം: പൂ​ട്ടു​ക​ണ്ട​ത്തി​നു സ​മാ​ന​മാ​യി തീ​ർ​ന്ന റെ​യി​ൽ​വേ​സ്റ്റേ​ഷ​ൻ റോ​ഡി​ൽ ന​വീ​ക​ര​ണ പ്ര​വ​ർ​ത്തി​ക​ൾ ആ​രം​ഭി​ച്ചു.​റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ മു​ന്‍​ഭാ​ഗം മു​ത​ൽ തി​യ​റ്റ​ർ വ​ള​വു​വ​രെ​യാ​ണ് ന​വീ​ക​ര​ണം.

ഇ​ന്‍റ​ർ​ലോ​ക്ക് വി​രി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി ഒ​രാ​ഴ്ച വേ​ണ്ടി​വ​രു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി റോ​ഡ് അ​ട​ച്ചി​രി​ക്കു​ക​യാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി ഈ ​ഭാ​ഗ​ത്ത് ന​വീ​ക​ര​ണം ന​ട​ക്കാ​ത്ത സ്ഥി​തി​യു​ണ്ട്.

അ​തി​നാ​ൽ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ റോ​ഡ് കാ​ൽ​ന​ട​യാ​ത്ര​യ്ക്കു​പോ​ലും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണു​ണ്ടാ​യി​രു​ന്ന​ത്. വ​ർ​ഷ​ക്കാ​ല​ത്ത് റോ​ഡ് മു​ഴു​വ​ൻ മ​ലി​ന​ജ​ലം കെ​ട്ടി​ക്കി​ട​ക്കു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ട്. പ്ര​ദേ​ശ​വാ​സി​ക​ൾ നി​ര​വ​ധി ത​വ​ണ റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

റെ​യി​ൽ​വേ​യു​ടെ അ​ധീ​ന​ത​യി​ലാ​ണ് റോ​ഡ് സ്ഥി​തി​ചെ​യ്യു​ന്ന​ത്. ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ ല​ക്ഷ​ക്ക​ണ​ക്കി​നു​രൂ​പ പാ​ത ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി റെ​യി​ൽ​വേ​യ്ക്കു ന​ൽ​കാ​നു​ണ്ട്.

അ​തേ​സ​മ​യം, പാ​ത​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നു​ള്ള അ​ധി​കാ​രം ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​യ്ക്കാ​ണ്. ന​വീ​ക​ര​ണ​ത്തി​നു മ​ഴ​ക്കാ​ലം വ​രെ കാ​ത്തി​രി​ക്ക​ണ​മാ​യി​രു​ന്നോ എ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ചോ​ദ്യം.

Tags : Nattuvishesham District news

Recent News

Corehub Up