x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ട​ക​യ്ക്കെ​ടു​ത്ത മ​ണ്ണു​മാ​ന്തി​യ​ന്ത്രം തി​രി​കെ ന​ല്‍​കി​യി​ല്ല: ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍

വെബ് ഡെസ്ക്
Published: July 23, 2026 01:17 AM IST | Updated: July 23, 2026 01:17 AM IST

കൊ​ട്ടാ​ര​ക്ക​ര: പ്ര​തി​മാ​സ വാ​ട​ക​യ്ക്ക് ന​ല്‍​കി​യ മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​ട​മ​യ​റി​യാ​തെ വ്യാ​ജ ന​മ്പ​ര്‍ പ​തി​ച്ചു ഉ​പ​യോ​ഗി​ച്ചെ​ന്ന കേ​സി​ല്‍ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍. എ​റ​ണാ​കു​ളം കു​ന്ന​ത്തു​നാ​ട് മു​ട​പ്പു​ഴ കു​ട​പ്പു​ഴ നി​ര​വ​ത്തു​വീ​ട്ടി​ല്‍ മ​നു​പ്ര​സാ​ദ് (38), ആ​ലു​വ അ​യ്യ​മ്പു​ഴ ചു​ള്ളി കോ​ളാ​ട്ടു​കു​ഴി​വീ​ട്ടി​ല്‍ ടോ​ണി ഉ​റു​മീ​സ് (38) എ​ന്നി​വ​രെ​യാ​ണ് കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി ടോ​ബി​ന്‍ ത​ങ്ക​ച്ച​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ജെസിബിയാ​ണ് മ​റ​ച്ചു​വെ​ച്ച​ത്.
\

പ്ര​തി​മാ​സം 70,000 രൂ​പ വാ​ട​ക​നി​ര​ക്കി​ല്‍ 2023 ന​വം​ബ​ര്‍ 15-നാ​ണ് ആ​റു​മാ​സ​ത്തേ​ക്ക് മ​നു​പ്ര​സാ​ദ് വാ​ട​ക​യ്ക്കെ​ടു​ത്ത​ത്. കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും വാ​ഹ​നം തി​രി​കെ ന​ല്‍​കി​യി​ല്ല. ജെ​സി​ബി ടോ​ണി​ക്ക് കൈ​മാ​റു​ക​യും പി​ടി​ക്ക​പ്പെ​ടാ​തി​രി​ക്കാ​ന്‍ ഇ​രു​വ​രും ചേ​ര്‍​ന്ന് ജെ​സി​ബി​യി​ല്‍ വ്യാ​ജ ന​മ്പ​ര്‍ പ​തി​ക്കു​ക​യു​മാ​യി​രു​ന്നു.

 

Tags : arrested NattuVishasham DistrictNews

Recent News

Corehub Up