x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രതികരണം

വെബ് ഡെസ്ക്
Published: July 20, 2026 03:39 AM IST | Updated: July 20, 2026 03:39 AM IST

ഈ ​മ​നു​ഷ്യ​ർ എ​ന്തു​ചെ​യ്യും..?

ചി​കി​ത്സക​ഴി​ഞ്ഞി​ട്ടും കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ആ​ളി​ല്ലാ​തെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നാ​ല്പ​തോ​ളം പേ​ർ ക​ഴി​യു​ന്ന​താ​യി ക​ഴി​ഞ്ഞ​ദി​വ​സം ദീ​പി​ക പ്ര​സി​ദ്ധീ​ക​രി​ച്ച വാ​ർ​ത്ത സ​മൂ​ഹ​മ​ന​സാ​ക്ഷി​യെ ഞെ​ട്ടി​ക്കു​ന്ന​താ​ണ്.
ഈ ​അ​വ​സ്ഥ​യ്ക്ക് അ​ടി​യ​ന്ത​ര​മാ​യി ഒ​രു മാ​റ്റം വ​രേ​ണ്ടേ?
മ​ക്ക​ളാ​ൽ വീ​ടി​നു പു​റ​ത്താ​ക്ക​പ്പെ​ട്ട​വ​ർ​ക്കും ആ​രോ​രു​മി​ല്ലാ​ത്ത​വ​ർ​ക്കും അ​ന്തി​യു​റ​ങ്ങാ​ൻ കൂ​ര​യി​ല്ലാ​ത്ത​വ​ർ​ക്കും ആ​ശ്വാ​സ​കേ​ന്ദ്ര​ങ്ങ​ൾ വേ​ണ്ടേ? ആ​ശു​പ​ത്രി​ക​ളി​ൽ ക​ഴി​യു​ന്പോ​ൾ അ​വ​ർ​ക്കും സ​ഹാ​യ​ത്തി​ന് ആ​രെ​ങ്കി​ലും വേ​ണ്ടേ?

ക​ഴി​ഞ്ഞ​ദി​വ​സം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലു​ണ്ടാ​യ ഒ​രു സം​ഭ​വ​ത്തി​നു ഞാ​ൻ ദൃ​ക്സാ​ക്ഷി​യാ​ണ്. നി​രാ​ലം​ബ​നാ​യ ഒ​രു മ​നു​ഷ്യ​ന്‍റെ അ​വ​സ്ഥ​ക​ണ്ട് അ​ദ്ദേ​ഹ​ത്തെ സ​ഹാ​യി​ക്കാ​നും ബൈ​സ്റ്റാ​ൻ​ഡ​റാ​യി നി​ൽ​ക്കാ​നും ഒ​രാ​ൾ ക​ട​ന്നു​വ​ന്നു. അ​ദ്ദേ​ഹ​ത്തെ അ​തി​ന​നു​വ​ദി​ക്കാ​തെ അ​വി​ടെ​നി​ന്ന് ആ​ട്ടി​പ്പാ​യി​ക്കാ​നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ശു​ഷ് കാ​ന്തി കാ​ട്ടി​യ​ത്!
ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്പോ​ഴും, രോ​ഗം​മാ​റി പു​റ​ത്തി​റ​ങ്ങി​യാ​ലും ഇ​ത്ത​രം നി​രാ​ലം​ബ ജീ​വി​ത​ങ്ങ​ൾ​ക്ക് അ​വ​രു​ടെ ജീ​വ​ൻ നി​ല​നി​ർ​ത്താ​നും ആ​ശ്വാ​സ​ത്തോ​ടെ ഒ​ന്നു ത​ല​ചാ​യ്ക്കാ​നു​മു​ള്ള സൗ​ക​ര്യ​ങ്ങ​ളു​ള്ള ആ​ശ്ര​യ​കേ​ന്ദ്ര​ങ്ങ​ൾ സ്വ​യം സ​ന്ന​ദ്ധ​രാ​യി വ​രു​ന്ന വോ​ള​ണ്ടി​യ​ർ​മാ​രെ ഉ​ൾ​പ്പെ​ടു​ത്തി എ​ല്ലാ ജി​ല്ല​ക​ളി​ലും ആ​രം​ഭി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​രി​നോ​ട് അ​ഭ്യ​ർ​ഥി​ക്കു​ന്നു.

ജ​യിം​സ് ആ​ഴ്ച​ങ്ങാ​ട​ൻ,
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി,
കെ​സി​ബി​സി പ്രോലൈ​ഫ് സ​മി​തി.

Tags : Nattuvishesham District News

Recent News

Corehub Up