x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൊ​ടു​പു​ഴ​യി​ല്‍ രാ​ത്രിക​ട​ക​ളു​ടെ നി​യ​ന്ത്ര​ണം പ്രാ​ബ​ല്യ​ത്തി​ല്‍

വെബ് ഡെസ്ക്
Published: September 22, 2026 11:19 PM IST | Updated: September 22, 2026 11:19 PM IST

പ്രതീകാത്മക ചിത്രം

തൊ​ടു​പു​ഴ: ല​ഹ​രി ഉ​പ​യോ​ഗ​വും വി​ത​ര​ണ​വും ത​ട​യാ​ന്‍ തൊ​ടു​പു​ഴ ന​ഗ​ര​പ​രി​ധി​യി​ലെ ഹോ​ട്ട​ലു​ക​ള്‍, റ​സ്റ്റ​റ​ന്‍റു​ക​ള്‍, ടീ ​ഷോ​പ്പു​ക​ള്‍, ത​ട്ടു​ക​ട​ക​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​സ​മ​യം രാ​ത്രി 12 വ​രെ നി​ജ​പ്പെ​ടു​ത്താ​നു​ള്ള തീ​രു​മാ​നം പ്രാ​ബ​ല്യ​ത്തി​ലാ​യി.

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ ല​ഹ​രി​വി​രു​ദ്ധ പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹോ​ട്ട​ലു​ക​ളും റ​സ്റ്റ​റ​ന്‍റു​ക​ളും ടീ ​ഷോ​പ്പു​ക​ളും ത​ട്ടു​ക​ട​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ല​ഹ​രി ഉ​പ​യോ​ഗ​വും വി​ത​ര​ണ​വും സം​ബ​ന്ധി​ച്ച് പൊലിസി​ന് ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും പ്ര​ധാ​ന​മാ​യും പ​രി​ശോ​ധ​ന ന​ട​ത്തു​ക. ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് അ​വ​രു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കും. സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച ശേ​ഷം ആ​വ​ശ്യ​മാ​യ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും പൊലിസ് വ്യ​ക്ത​മാ​ക്കി.

ഓ​പ്പ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യി പ​രി​ശോ​ധ​ന​യ്ക്കാ​യി പൊ​ലിസ് ഡോ​ഗ് സ്‌​ക്വാ​ഡി​ന്‍റെ​യും സ്‌​പെ​ഷ്യല്‍ സ്‌​ക്വാ​ഡി​ന്‍റെ​യും സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. ല​ഹ​രി ഉ​പ​യോ​ഗ​വും വി​ത​ര​ണ​വും ക​ണ്ടെ​ത്തു​ന്ന​തി​നൊ​പ്പം സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​വും പൊലിസ് നി​രീ​ക്ഷി​ക്കും. രാ​ത്രി​കാ​ല ക​ട​ക​ളു​ടെ നി​യ​ന്ത്ര​ണം പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ ഒ​രു മാ​സ​ത്തേ​ക്കാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ഡി​വൈ​എ​സ്പി സ​ജി മാ​ര്‍​ക്കോ​സ് പ​റ​ഞ്ഞു. പു​ല​ര്‍​ച്ചെ നാ​ലു മു​ത​ല്‍ രാ​ത്രി 12വ​രെ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​മെ​ന്നും അ​ദേ​ഹം വ്യ​ക്ത​മാ​ക്കി.

നി​ര്‍​ദേ​ശം അ​വ​ഗ​ണി​ച്ച് ചി​ല ക​ട​ക​ള്‍ തു​റ​ന്നു

തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ല്‍ അ​ര്‍​ധ​രാ​ത്രിക്കുശേ​ഷം ക​ട​ക​ള്‍ അ​ട​യ്ക്ക​ണ​മെ​ന്ന പൊ​ലിസ് നി​ര്‍​ദേ​ശം അ​വ​ഗ​ണി​ച്ച് ചി​ല ക​ട​ക​ള്‍ രാ​പ​ക​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​താ​യി പ​രാ​തി. മ​ങ്ങാ​ട്ടു​ക​വ​ല​യി​ലും വെ​ങ്ങ​ല്ലൂ​ര്‍ ഷാ​പ്പും​പ​ടി​യി​ലു​മു​ള്ള ര​ണ്ടു ക​ട​ക​ളാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി പ്ര​വ​ര്‍​ത്തി​ച്ച​ത്. പൊ​ലിസ് നി​ര്‍​ദേ​ശ​പ്ര​കാ​രം ഷാ​പ്പും​പ​ടി​യി​ലെ ക​ട പി​ന്നീ​ട് അ​ട​ച്ചു. മ​ങ്ങാ​ട്ടു​ക​വ​ല​യി​ലെ ക​ട​യും പൊ​ലിസ് നി​ര്‍​ദേ​ശം പാ​ലി​ക്കാ​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്.

രാ​ത്രി മു​ഴു​വ​ന്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​ന്ന ചി​ല ഭ​ക്ഷ​ണ​ശാ​ല​ക​ളു​ടെ മ​റ​വി​ല്‍ ല​ഹ​രി ഉ​പ​യോ​ഗം ന​ട​ക്കു​ന്നു​വെ​ന്നാ​ണു പൊ​ലിസി​ന്‍റെ വി​ല​യി​രു​ത്ത​ല്‍. ന​ഗ​ര​ത്തി​ലെ പ​ല ല​ഹ​രി​ക്കേ​സു​ക​ളും അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ പ്ര​തി​ക​ള്‍ ഒ​ത്തു​കൂ​ടി​യ​ത് ഇ​ത്ത​രം രാ​ത്രിക​ട​ക​ളി​ലാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.
സ​മയനി​യ​ന്ത്ര​ണം

അ​ശാ​സ്ത്രീ​യം: ഡി​വൈ​എ​ഫ്‌​ഐ

തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ല്‍ അ​ര്‍​ധ​രാ​ത്രി​ക്കുശേ​ഷം നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത് തി​ക​ച്ചും അ​ശാ​സ്ത്രീ​യ​മാ​ണെ​ന്ന് ഡി​വൈ​എ​ഫ്‌​ഐ നേ​താ​ക്ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു. ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ ന​ട​പ​ടി​ക​ളെ​ടു​ക്കു​ന്നു​വെ​ന്ന പ്ര​തീ​തി സൃ​ഷ്ടി​ക്കാ​നാ​ണ് പൊ​ലി​സ് ശ്ര​മി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ മ​റ​വി​ല്‍ യ​ഥാ​ര്‍​ഥ ല​ഹ​രി ക​ച്ച​വ​ട​ക്കാ​ര്‍ ര​ക്ഷ​പ്പെ​ടു​ക​യാ​ണ്.

മാ​ന്യ​മാ​യി ക​ച്ച​വ​ടം ചെ​യ്ത് ജീ​വി​ക്കു​ന്ന​വ​രു​ടെ വ​രു​മാ​ന​മാ​ണ് ഇ​തോ​ടെ ഇ​ല്ലാ​താ​കു​ന്ന​ത്. നി​ര​വ​ധി കു​ടും​ബ​ങ്ങ​ളു​ടെ ജീ​വി​തമാ​ര്‍​ഗം​കൂ​ടി​യാ​ണ് രാ​ത്രി​കാ​ല ക​ച്ച​വ​ടം. നൂ​റു​ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ള്‍ പു​ല​ര്‍​ച്ചെ​വ​രെ ന​ഗ​ര​ത്തി​ല്‍ ജോ​ലി​ചെ​യ്യു​ന്നു​ണ്ട്. വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി നി​ര​വ​ധി​ പേ​ര്‍ വ​ന്നു​പോ​കു​ന്നു​ണ്ട്.

ഇ​വ​രെ​ല്ലാം ഭ​ക്ഷ​ണം ക​ഴി​ക്കാ​നും മ​റ്റു​മാ​യി ആ​ശ്ര​യി​ക്കു​ന്ന​ത് രാ​ത്രി​കാ​ല ക​ട​ക​ളെ​യാ​ണ്. ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രേ ശ​ക്ത​മാ​യ പൊ​ല്സ് പ​ട്രോ​ളിം​ഗ് വേ​ണം. ല​ഹ​രിവി​ല്‍​പ​ന ന​ട​ത്തു​ന്ന കേ​ന്ദ്ര​ങ്ങ​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ​ട്ടി​ക പൊ​ലിസി​നു ന​ല്‍​കാ​ന്‍ ഡി​വൈ​എ​ഫ്‌​ഐ ത​യാ​റാ​ണ്.

നോ​ട്ടീ​സ് ഇ​ല്ലാ​തെ ക​ട​ക​ള്‍ അ​ട​പ്പി​ക്കാ​ന്‍ വ​ന്നാ​ല്‍ ത​ട​യു​മെ​ന്നും നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. ജി​ല്ലാ ട്ര​ഷ​റ​ര്‍ എം.​എ​സ്.​ ശ​ര​ത്, കെ.​എ​സ്.​ അ​ന​ന്തു, കെ.​എം.​ അ​ല്‍​ത്താ​ഫ്, ടി​നു പി.​ശ​ശി, വി​ഷ്ണു എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്ക​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews Restrictions

Recent News

Corehub Up