തലവടി കുന്തിരിക്കല് സെന്റ് തോമസ് സിഎസ്ഐ പള്ളിയില് സ്ഥിതി ചെയ്യുന്ന റവ. ജോർജ് മാത്തന്റെ കല്ലറ.
എടത്വ: പണ്ഡിതനും മലയാഴ്മയുടെ വ്യാകരണം, സത്യവേദഖേടം തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും മലയാള വ്യാകരണഭാഷ ഗ്രന്ഥകര്ത്താവുമായ റവ. ജോര്ജ് മാത്തന്റെ 217-ാം ജന്മദിനാചരണം ഇന്ന്.
നിരവധി മേഖലകളില് കഴിവ് തെളിയിക്കുകയും സാമൂഹിക പരിഷ്കരണത്തിനായി പോരാടുകയും ചെയ്ത അദ്ദേഹത്തിന്റെ ജീവചരിത്രം പാഠപുസ്തകത്തില് ഉള്പ്പെടുത്തണമെന്ന് റവ. ജോര്ജ് മാത്തന് സ്മാരക സമിതി പ്രസിഡന്റ് പ്രകാശ് പനവേലി, സമിതി ജനറല് സെക്രട്ടറി ഡോ. ജോണ്സണ് വാലയില് ഇടിക്കുള എന്നിവര് ആവശ്യപ്പെട്ടു.