x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ല​യി​ല്‍ റോ​ഡ് അ​പ​ക​ട​ങ്ങ​ളേ​റു​ന്നു

വെബ് ഡെസ്ക്
Published: September 21, 2026 11:50 PM IST | Updated: September 21, 2026 11:50 PM IST

Road accidents

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ റോ​ഡ് അ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണം കൂ​ടു​ന്നു. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 31 വ​രെ 2026ലെ ​ക​ണ​ക്കി​ല്‍ 1317 അ​പ​ക​ട​ങ്ങ​ളി​ലാ​യി 121 പേ​ര്‍ മ​രി​ച്ച​താ​യാ​ണ് ജി​ല്ലാ ക്രൈം ​റി​ക്കാ​ര്‍​ഡ്‌​സ് ബ്യൂ​റോ​യി​ല്‍നി​ന്നു​ള്ള ക​ണ​ക്ക്. 1587 പേ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

മു​ന്‍ വർഷങ്ങ​ളെ അ​പേ​ക്ഷി​ച്ച് അ​പ​ക​ട​ങ്ങ​ളു​ടെ നി​ര​ക്കും മ​ര​ണ​വും കൂ​ടു​ത​ലാ​ണ്. 2025ല്‍ 1993 ​അ​പ​ക​ട​ങ്ങ​ളി​ലാ​യി 178 പേ​രാ​ണ് മ​രി​ച്ച​ത്. 2366 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. 2024ല്‍ 1890 ​അ​പ​ക​ട​ങ്ങ​ളി​ലാ​യി 184 പേ​ര്‍ മ​രി​ച്ചു. 2384 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. 2023ല്‍ 1894 ​അ​പ​ക​ട​ങ്ങ​ളി​ലാ​യി 177 പേ​രാ​ണ് മ​രി​ച്ച​ത്. 2382 പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. അ​പ​ക​ട​ങ്ങ​ളി​ല്‍ പെ​ട്ട് മ​ര​ണ​പ്പെ​ട്ട​വ​രോ​ടൊ​പ്പം ആ​ജീ​വാ​ന​ന്ത കി​ട​പ്പു​രോ​ഗി​ക​ളാ​യ​വ​രു​ടെ എ​ണ്ണ​വും ഏ​റെ​യാ​ണ്.

ജി​ല്ല​യി​ലൂ​ടെ​യു​ള്ള സം​സ്ഥാ​ന​ പാ​ത​ക​ളാ​യ എം​സി റോ​ഡ്, പി​എം റോ​ഡ്, ടി​കെ റോ​ഡ്, കെ​പി റോ​ഡ്എ​ന്നി​വ​യി​ലാ​ണ് അ​പ​ക​ട​ങ്ങ​ള്‍ ഏ​റെ​യും. ഇ​തു​കൂ​ടാ​തെ ശ​ബ​രി​മ​ല തീ​ര്‍​ഥാ​ടന​കാ​ല​ത്ത് പ​മ്പ റൂ​ട്ടി​ലും ചെ​റു​തും വ​ലു​തു​മാ​യ അ​പ​ക​ട​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്.

വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗം, മ​ദ്യ​പി​ച്ചു​ള്ള വാ​ഹ​നം ഓ​ടി​ക്ക​ല്‍, രാ​ത്രി​യി​ല്‍ ഹെ​ഡ്‌​ലൈ​റ്റി​ന്‍റെ അ​ല​ക്ഷ്യ​മാ​യ ഉ​പ​യോ​ഗം, റോ​ഡി​ന്‍റെ സാ​ഹ​ച​ര്യം മ​ന​സി​ലാ​ക്കാ​തെ​യു​ള്ള ഡ്രൈ​വിം​ഗ്, റോഡിന്‍റെ തകർച്ച എ​ന്നി​വ​യാ​ണ് പ​ല അ​പ​ക​ട​ങ്ങ​ള്‍​ക്കും കാ​ര​ണ​മാ​യി​ട്ടു​ള്ള​ത്.

കൂ​ടു​ത​ല്‍ എം​സി റോ​ഡി​ലും പി​എം റോ​ഡി​ലും

എം​സി റോ​ഡ് ക​ട​ന്നു പോ​കു​ന്ന ഏ​നാ​ത്ത് മു​ത​ല്‍ തി​രു​വ​ല്ല പെ​രു​ന്തു​രു​ത്തി വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍ അ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണം വ​ള​രെ കൂ​ടു​ത​ലാ​ണ്. ഇ​തി​ല്‍ ത​ന്നെ ഏ​നാ​ത്ത് പു​തു​ശേ​രി​ ഭാ​ഗം, അ​ടൂ​ര്‍ ഹൈ​സ്‌​കൂ​ള്‍ ജം​ഗ്ഷ​ന്‍, കു​ര​മ്പാ​ല, പ​ന്ത​ളം, കു​ള​ന​ട, തി​രു​വ​ല്ല​യി​ല്‍ കു​റ്റൂ​ര്‍ ഭാ​ഗ​ങ്ങ​ള്‍ അ​പ​ക​ട ു​ന​മ്പു​ക​ളാ​ണ്. പൊ​ലി​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​പ​ക​ട​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തും തി​രു​വ​ല്ല​യി​ലാ​ണ്. 2025ല്‍ 295 ​അ​പ​ക​ട​വും ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 31വ​രെ 202 അ​പ​ക​ട​വും ന​ട​ന്നു.

പി​എം റോ​ഡി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന​ത് ക​ല​ഞ്ഞൂ​ര്‍, കൂ​ട​ല്‍ മേ​ഖ​ല​യി​ലാ​ണ്. കോ​ന്നി, റാ​ന്നി മേ​ഖ​ല​യി​ലും അ​പ​ക​ട​ങ്ങ​ള്‍ കൂ​ടു​ത​ലാ​യു​ണ്ട്. കോ​ന്നി​യി​ല്‍ ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 31വ​രെ 92 അ​പ​ക​ട​ങ്ങ​ളും റാ​ന്നി​യി​ല്‍ 81 അ​പ​ക​ട​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ജി​ല്ലാ ആ​സ്ഥാ​ന​മാ​യ പ​ത്ത​നം​തി​ട്ട​യി​ലെ പൊ​ലി​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ 166 അ​പ​ക​ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. പ​ന്ത​ളം-92, ആ​റ​ന്മു​ള-85, കോ​യി​പ്രം-68 എ​ന്നി​ങ്ങ​നെ​യും അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്.

അ​പ​ക​ട​ങ്ങ​ളി​ല്‍​ ഏ​റെ​യും കാ​റു​ക​ള്‍

അ​പ​ക​ട​ങ്ങ​ളു​ടെ ക​ണ​ക്കി​ല്‍ കാ​റു​ക​ള്‍​ക്കാ​ണ് ഒ​ന്നാം സ്ഥാ​നം. 2025ല്‍ 670 ​കാ​റു​ക​ളാ​ണ് അ​പ​ക​ട​ത്തി​ല്‍​ പെ​ട്ട​ത്. ഇ​ക്കൊ​ല്ലം ഓ​ഗ​സ്റ്റ് 31 വ​രെ 433 കാ​റു​ക​ള്‍ അ​പ​ക​ട​ത്തി​ല്‍​പെ​ട്ടു.

373 ഇ​രു​ച​ക്ര​വാ​ഹ​ന അ​പ​ക​ട​ങ്ങ​ളാ​ണ് ഓ​ഗ​സ്റ്റ് 31 വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. 2025ല്‍ 575 ​അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യി. മ​റ്റു വാ​ഹ​ന​ങ്ങ​ള്‍ വ​രു​ത്തി​വ​ച്ച അ​പ​ക​ട​ങ്ങ​ള്‍ 2026 ഓ​ഗ​സ്റ്റ് വ​രെ, 2025 ക്ര​മ​ത്തി​ല്‍ ടോ​റ​സ്, ടി​പ്പ​ര്‍ - 74, 109. സ്വ​കാ​ര്യ ബ​സ് - 37, 54. കെ​എ​സ്ആ​ര്‍​ടി​സി 37, 41. ടൂ​റി​സ്റ്റ് ബ​സ് - 10, 11. ഓ​ട്ടോ​റി​ക്ഷ 133, 178.
റോ​ഡു​ക​ളും വി​ല്ല​ന്‍

റോ​ഡ് നി​ര്‍​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളേ​റെ​യാ​ണ്. ഹോ​ട്ട്‌​സ്‌​പോ​ട്ടു​ക​ളാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള മേ​ഖ​ല​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി റോ​ഡു​ക​ളു​ടെ സ്ഥി​തി​യും നി​ര്‍​മാ​ണ​വും പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം വ​ര്‍​ഷ​ങ്ങ​ളാ​യു​ണ്ട്. എം​സി റോ​ഡി​ല്‍ കൂര​മ്പാ​ല, കു​ള​ന​ട ഭാ​ഗ​ങ്ങ​ളി​ലെ അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ ഇ​ത്ത​രം പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി സു​ര​ക്ഷാ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്നാ​വ​ശ്യം ഉ​യ​ര്‍​ന്നി​രു​ന്നു. സ​മാ​ന​മാ​യ സാ​ഹ​ച​ര്യം കൂ​ട​ല്‍, ക​ല​ഞ്ഞൂ​ര്‍ മേ​ഖ​ല​ക​ളി​ലു​മു​ണ്ട്. പി​എം റോ​ഡ് നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ശാ​സ്ത്രീ​യ​ത പ​ല​യി​ട​ങ്ങ​ളി​ലാ​യി പ​രാ​തി​ക​ളാ​യി ഉ​ണ്ടാ​യ​താ​ണ്.

കോ​ന്നി ടൗ​ൺ, മ​ണ്ണാ​റക്കു​ള​ഞ്ഞി, ഉ​തി​മൂ​ട്, റാ​ന്നി മ​ക്ക​പ്പു​ഴ ഭാ​ഗ​ങ്ങ​ളി​ല്‍ അ​പ​ക​ട​ങ്ങ​ള്‍ വ​രു​ത്തി​വ​യ്ക്കു​ന്ന ത​ര​ത്തി​ലാ​ണ് നി​ര്‍​മാ​ണ​മെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. പു​ന​ലൂ​ര്‍ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന​പാ​ത ന​വീ​ക​രി​ച്ച​ശേ​ഷ​മാ​ണ് അ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണം കൂ​ടി​യ​ത്. നി​ര്‍​മാ​ണ​ത്തോ​ടൊ​പ്പം നി​ര്‍​ദേ​ശി​ക്ക​പ്പെ​ട്ട സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ റോ​ഡി​ല്‍ പ്രാ​വ​ര്‍​ത്തി​ക​മാ​യി​ട്ടി​ല്ല. ക​ല​ഞ്ഞൂ​ര്‍ മു​ത​ല്‍ കു​മ്പ​ഴ വ​രെ​യു​ള്ള ഭാ​ഗ​ത്ത് ക​ഴി​ഞ്ഞ എ​ട്ടു​മാ​സ​ത്തി​നി​ടെ 16 മ​ര​ണ​മാ​ണ് അ​പ​ക​ട​ങ്ങ​ളി​ല്‍ ഉ​ണ്ടാ​യ​ത്. ക​ല​ഞ്ഞൂ​ര്‍ ഒ​ന്നാം കു​റ്റി മു​ത​ല്‍ മു​റി​ഞ്ഞ​ക​ല്‍ വ​രെ​യു​ള്ള ഭാ​ഗം അ​പ​ക​ടസാ​ധ്യ​ത ഏ​റെ​യു​ള്ള ഭാ​ഗ​മാ​ണ്. 748.57 കോ​ടി രൂ​പ​യു​ടെ ന​വീ​ക​ര​ണ പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​ക്കി​യ​താ​യി അ​വ​കാ​ശ​പ്പെ​ടു​മ്പോ​ഴും റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഇ​പ്പോ​ഴും നി​ര്‍​മാ​ണം പാ​തി​വ​ഴി​യി​ലാ​ണ്.

ടി​കെ റോ​ഡി​ല്‍ പു​ല്ലാ​ട്, ചാ​ലാ​യി​ക്ക​ര, ഇ​ല​ന്തൂ​ര്‍, വാ​ര്യാ​പു​രം ഭാ​ഗ​ങ്ങ​ളി​ല്‍ സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​മു​ണ്ട്. തു​ട​ര്‍​ച്ച​യാ​യ അ​പ​ക​ട​ങ്ങ​ളു​ടെ പേ​രി​ല്‍ ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ല്‍ ശാ​സ്ത്രീ​യ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ര്‍​ന്ന​ത്.

നാ​ളെ​യു​ടെ ചി​റ​കു​ക​ള്‍ റോ​ഡി​ല്‍ പൊ​ലി​യാ​തി​രി​ക്ക​ട്ടെ

അ​ടു​ത്ത​കാ​ല​ത്താ​യി വ​ര്‍​ധി​ച്ചു​വ​രു​ന്ന റോ​ഡ് അ​പ​ക​ട​ങ്ങ​ളി​ല്‍ ടി​പ്പ​ര്‍ ലോ​റി​ക​ളു​ടെ അ​മി​ത​വേ​ഗ​വും അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വിം​ഗും കാ​ര​ണ​മാ​കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ആ​റ​ന്മു​ള​യി​ല്‍ ന​ട​ന്ന അ​പ​ക​ട​ത്തി​ല്‍ വൈ​ദി​കവി​ദ്യാ​ര്‍​ഥി മ​രി​ച്ച സം​ഭ​വം ഏ​റെ വേ​ദ​നാ​ജ​ന​ക​മാ​ണ്. അ​പ​ക​ട​ങ്ങ​ളി​ല്‍ നി​ര​വ​ധി ചെ​റു​പ്പ​ക്കാ​രും പ്രാ​യ​മാ​യ​വ​രും ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി​പ്പേര്‍​ക്ക് ജീ​വ​ന്‍ ന​ഷ്‌​ട​പ്പെ​ടു​ന്നു.

പ​ല റോ​ഡു​ക​ളു​ടെ​യും ഇ​രു​വ​ശ​ങ്ങ​ളി​ലും വ​ള​ര്‍​ന്നു​നി​ല്‍​ക്കു​ന്ന കാ​ടു​ക​ളും കാ​ഴ്ച മ​റ​യ്ക്കു​ന്ന​തി​ലൂ​ടെ അ​പ​ക​ട​സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്നു. ബ​ന്ധ​പ്പെ​ട്ട സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളും പൊ​ലി​സും ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ടു​ക​യും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും വേ​ണം.

ഇ​ടു​ങ്ങി​യ റോ​ഡു​ക​ളി​ലൂ​ടെ അ​മി​ത​വേ​ഗ​ത്തി​ല്‍ സ​ഞ്ച​രി​ക്കു​ന്ന ടി​പ്പ​ര്‍ ലോ​റി​ക​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന​മാ​യ പ​രി​ശോ​ധ​ന​യും നി​യ​മ​ന​ട​പ​ടി​ക​ളും ഉ​ണ്ടാ​ക​ണം. വേ​ഗ​പ​രി​ധി കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് പൊ​ലി​സ് ഉ​റ​പ്പാ​ക്ക​ണം.

അ​ല​ക്‌​സ്. എം. ​ജോ​ര്‍​ജ്,
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി, ആ​റ​ന്മു​ള.


അ​ധി​കൃ​ത​ര്‍ ക​ണ്ണു തു​റ​ക്കി​ല്ല


അ​പ​ക​ട​ങ്ങ​ള്‍ ഏ​റു​മ്പോ​ഴും ഇ​തു സം​ബ​ന്ധി​ച്ചു പ​ഠ​നം ന​ട​ത്തി പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​കു​ന്നി​ല്ല. ഇ​തി​ല്‍ ഏ​റ്റ​വും വ​ലി​യ ഉ​ദാ​ഹ​ര​ണ​മാ​ണ് ടി​കെ റോ​ഡി​ല്‍ ഇ​ല​ന്തൂ​രി​നും വാ​ര്യാ​പു​ര​ത്തി​നും ഇ​ട​യി​ല്‍ ഉ​ള്ള​ത്.
ടി​കെ റോ​ഡ് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ല്‍ നി​ര്‍​മി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ട്. എ​ന്നാ​ല്‍ ടാ​റിം​ഗി​നു ശേ​ഷം ഈ ​ഭാ​ഗ​ത്ത് നാ​ളി​തു​വ​രെ ഒ​രു വി​ല​പ്പെ​ട്ട മ​നു​ഷ്യ​ജീ​വ​ന്‍ പൊ​ലി​യു​ക​യും എ​ട്ടോ​ളം വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

റോ​ഡ​രി​കി​ലെ ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​ര്‍ ര​ണ്ടുമൂന്നു ത​വ​ണ​യാ​ണ് വാ​ഹ​ന​ങ്ങ​ള്‍ ഇ​ടി​ച്ച് ത​ക​ര്‍​ത്തു. ഇ​തി​ന്‍റെ സം​ര​ക്ഷ​ണ വേ​ലി നാ​ലു​ത​വ​ണ ത​ക​ര്‍​ക്ക​പ്പെ​ട്ടു. കൂ​ടാ​തെ സ​മീ​പ​ത്തെ വീ​ടു​ക​ളു​ടെ സം​ര​ക്ഷ​ണ​ഭി​ത്തി​ക​ളും വാ​ഹ​ന​ങ്ങ​ള്‍ ഇ​ടി​ച്ച് നി​ര​ന്ത​രം ത​ക​ര്‍​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പ്ര​ധാ​ന റോ​ഡി​ലൂ​ടെ പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ നി​യ​ന്ത്ര​ണം വി​ട്ട് സ​മീ​പ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ന്ന​താ​ണ് പ്ര​ശ്‌​നം.

റോ​ഡി​ന്‍റെ അ​ശാ​സ്ത്രീ​യ​മാ​യ നി​ര്‍​മാ​ണ​മോ ടാ​റിം​ഗി​ലെ അ​പാ​ക​ത​യോ ആ​ണ് നേ​രി​യ മ​ഴ പെ​യ്യു​മ്പോ​ള്‍ പോ​ലും വാ​ഹ​ന​ങ്ങ​ള്‍ നി​യ​ന്ത്ര​ണം വി​ട്ട് തെ​ന്നി​മാ​റാ​ന്‍ കാ​ര​ണ​മെ​ന്ന് പ​ര​ക്കെ ആ​ക്ഷേ​പ​മു​ണ്ട്. ഈ ​അ​വ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി നി​ര​വ​ധി ത​വ​ണ പി​ഡ​ബ്ല്യു​ഡി പ​ത്ത​നം​തി​ട്ട സെ​ക്‌‌​ഷ​ന്‍ അ​ധി​കാ​രി​ക​ള്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടും, നാ​ളി​തു​വ​രെ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് ഒ​രു പ​ഠ​നം ന​ട​ത്താ​ന്‍ പോ​ലും അ​വ​ര്‍ ത​യാ​റാ​യി​ട്ടി​ല്ല.
- വി​ന്‍​സ​ന്‍ തോ​മ​സ് ചി​റ​ക്കാ​ല, ഇ​ല​ന്തൂ​ര്‍
(മു​ന്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്).

Tags : Nattuvishesham Districtnews Deepikanews Road accidents

Recent News

Corehub Up