റോഡില്‍ രൂപപ്പെട്ട കുഴിക്ക് മുന്നറിയിപ്പുമായി ചെടി നട്ടിരിക്കുന്നു.
ഇരവിപേരൂര്‍: സംസ്ഥാന പാതയായ ടികെ റോഡിലേക്ക് റാന്നി റോഡ് വന്നുചേരുന്ന ഭാഗത്ത് രൂപപ്പെട്ട ഗര്‍ത്തം അപകടസാധ്യത വര്‍ധിപ്പിച്ചതോടെ കട്ടനിരത്തി ചെടി നട്ട് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് നാട്ടുകാര്‍.
വീതിക്കുറവും ടികെ റോഡിലെ തിരക്കും കാരണം റാന്നി റോഡില്‍ നിന്നുവരുന്ന വാഹനങ്ങള്‍ ശ്രദ്ധയോടെ എത്തിയില്ലെങ്കില്‍ അപകടം ഉറപ്പായ ഭാഗമാണിത്. ഈ ഭാഗത്തോടു ചേര്‍ന്ന് റോഡില്‍ കുഴി രൂപപ്പെട്ടിട്ട് ദിവസങ്ങളായി. ഇരുവശത്തുകൂടിയും വാഹനങ്ങള്‍ വന്നാല്‍ കാല്‍നട യാത്രികര്‍ക്ക് സ്ഥലം ഇല്ലാത്ത ഭാഗം കൂടിയാണിത്. റോഡിലെ കുഴി കാരണം വെട്ടിക്കാന്‍ വാഹനങ്ങള്‍ ശ്രമിക്കുമ്പോള്‍ റോഡരികില്‍ നില്ക്കുന്ന കാല്‍നടക്കാരെ ഇടിച്ചുവീഴ്ത്താനും സാധ്യതയുണ്ട്. സ്കൂള്‍ ജംഗ്ഷന് കൂടിയായതിനാല്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നതും.
റോഡരികില്‍ കാടുവളര്‍ന്നതിനാല്‍ തിരക്കേറിയ റോഡില്‍ വാഹനങ്ങള്‍ക്ക് സുഗമമായ യാത്ര സാധ്യമാകാത്ത സ്ഥിതിയാണ്.
Tags : Nattuvishesham Districtnews Deepikanews planting a sapling.