റോട്ടറി ക്ലബ് ഓഫ് തൃശൂർ വെസ്റ്റ് അമല ആശുപത്രിയിലെ ഡയാലിസിസ് രോഗികൾക്കു നൽകുന്ന കിറ്റുകൾ ഡിസ്ട്രിക്ട് ഡയറക്ടർ കെ.ബി. രാജഗോപാലിൽനിന്ന് അമല ജോയിന്റ് ഡയ
തൃശൂർ: സാന്പത്തികമായി പിന്നാക്കംനിൽക്കുന്ന ഡയാലിസിസ് രോഗികൾക്ക് ചികിത്സ ഉറപ്പാക്കുന്നതിന് സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി റോട്ടറി ക്ലബ് ഓഫ് തൃശൂർ വെസ്റ്റ് അമല ഹോസ്പിറ്റലിലെ ഡയാലിസിസ് രോഗികൾക്ക് ഗിഫ്റ്റ് ഓഫ് ഹോപ് പദ്ധതിയുടെ ഭാഗമായി സൗജന്യ ഡയാലിസിസ് കിറ്റുകൾ നൽകി.
അമലയിൽ നടന്ന ചടങ്ങിൽ റോട്ടറി ഡിസ്ട്രിക്ട് ഡയറക്ടർ കെ.ബി. രാജഗോപാലിൽനിന്ന് ജോയിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരയ്ക്കൽ കിറ്റുകൾ ഏറ്റുവാങ്ങി.
റോട്ടറി ഭാരവാഹികളായ മനോജ് മാത്യു, എസ്. അനിൽകുമാർ, അഡ്വ. ഗിരീഷ് കുമാർ, അമല പി.ആർ.ഒ. ജോസഫ് വർഗീസ്, സിസ്റ്റർ കൊച്ചുമേരി എന്നിവർ പങ്കെടുത്തു.
Tags : Nattuvishesham District news