x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പേ​രാ​മ്പ്ര എ​സ്റ്റേ​റ്റി​ൽ റ​ബ​ർ റീ ​പ്ലാ​ന്‍റിം​ഗ് ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: August 7, 2026 02:40 AM IST | Updated: August 7, 2026 02:40 AM IST

പേ​രാ​മ്പ്ര എ​സ്റ്റേ​റ്റി​ൽ ആ​രം​ഭി​ച്ച റ​ബ​ർ റീ ​പ്ലാ​ന്‍റിം​ഗ് എ ​ഡി​വി​ഷ​നി​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ജോ​ർ​ജ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പെ​രു​വ​ണ്ണാ​മൂ​ഴി: പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള ലി​മി​റ്റ​ഡി​ന് കീ​ഴി​ലു​ള്ള പേ​രാ​മ്പ്ര എ​സ്റ്റേ​റ്റി​ൽ റീ ​പ്ലാ​ന്‍റിം​ഗ് ആ​രം​ഭി​ച്ചു. എ ​ഡി​വി​ഷ​നി​ൽ പ്രാ​യം ചെ​ന്ന ക​ശു​മാ​വു​ക​ൾ മു​റി​ച്ചു മാ​റ്റി​യ പ്ര​ദേ​ശ​ത്താ​ണ് പു​തു​താ​യി റ​ബ​ർ റി ​പ്ലാ​ന്‍റിം​ഗ് ആ​രം​ഭി​ച്ച​ത്.

മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ജോ​ർ​ജ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​സി​കെ മ​ല​ബാ​ർ ഗ്രൂ​പ്പ്‌ മാ​നേ​ജ​ർ യു. ​സ​ജീ​വ്, പേ​രാ​മ്പ്ര എ​സ്റ്റേ​റ്റ്‌ മാ​നേ​ജ​ർ അ​രു​ൺ പ്ര​കാ​ശ്, ട്രേ​ഡ് യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളാ​യ കെ. ​സു​നി​ൽ (സി​ഐ​ടി​യു), സി.​ഡി. വി​ജു(​എ​ച്ച്എം​എ​സ്), കെ.​പി. പ്രേം​രാ​ജ് (എ​ഐ​ടി​യു​സി), വെ​ൽ​ഫെ​യ​ർ ഓ​ഫീ​സ​ർ കെ. ​സ​ന്ധ്യ, ഡി​വി​ഷ​ൻ അ​ധി​കാ​രി​ക​ളാ​യ എ. ​ഹ​രി​ത, എ​ൻ.​ആ​ർ. ടി​നു​മോ​ൾ, ഡോ​യ് കെ. ​മാ​ത്യു, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ പി.​പി. മ​നോ​ജ്‌ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി. സോ​ളാ​ർ ഹാ​ങ്ങിം​ഗ് ഫെ​ൻ​സിം​ഗ് സ്ഥാ​പി​ച്ചു തൈ​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യ​തി​നു ശേ​ഷ​മാ​ണ് 155 ഹെ​ക്ട​ർ പ്ര​ദേ​ശ​ത്ത് റി​പ്ലാ​ന്‍റിം​ഗ് ആ​രം​ഭി​ച്ച​ത്. ഒ​രു മാ​സ​ത്തി​ന​കം പ്ലാ​ന്‍റിം​ഗ് പൂ​ർ​ത്തീ​ക​രി​ക്കും.

Tags : Nattuvishesham Local News Rubber replanting

Recent News

Corehub Up