x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​ബ്ബ​ര്‍ ടാ​പ്പിം​ഗും കൃ​ഷി​പ്പ​ണി​ക​ളും സ്തം​ഭ​ിച്ചു

വെബ് ഡെസ്ക്
Published: August 7, 2026 04:17 AM IST | Updated: August 7, 2026 04:17 AM IST

പ്രതീകാത്മക ചിത്രം

വ​ന്യ​മൃ​ഗ ഭീ​തി​യി​ല​മ​ര്‍​ന്ന് മ​ല​യോ​രം

ക​രു​വാ​ര​കു​ണ്ട്: കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​ക​ള്‍​ക്ക് പു​റ​മേ കാ​ട്ടാ​ന​ക​ളു​ടെ​യും ക​ടു​വ​യു​ടെ​യും ഭീ​ഷ​ണി നി​ല​നി​ല്‍​ക്കു​ന്ന​ത് ക​രു​വാ​ര​കു​ണ്ടി​ലെ മ​ല​യോ​ര​വാ​സി​ക​ളെ ഭീ​തി​യി​ലാ​ഴ്ത്തു​ന്നു. ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ജ​ന​വാ​സ​മേ​ഖ​ല​യി​ലി​റ​ങ്ങി​യ കാ​ട്ടാ​ന വാ​ഹ​ന​ങ്ങ​ളും വീ​ടു​ക​ളു​ടെ ചു​റ്റു​മ​തി​ലു​ക​ളും സെ​പ്റ്റി​ക് ടാ​ങ്കു​ക​ളും ത​ക​ര്‍​ത്ത് പ​ര​ക്കെ നാ​ശ​ന​ഷ്ടം വ​രു​ത്തി​വച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​ദേ​ശ​ത്ത് വീ​ണ്ടും ക​ടു​വ​യെ ക​ണ്ടെ​ത്തി​യ​ത്.

ക​ടു​വ​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച​തോ​ടെ മേ​ഖ​ല​യി​ലെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളും ക​ര്‍​ഷ​ക​രും തൊ​ഴി​ലി​ട​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങാ​ന്‍ ഭ​യ​പ്പെ​ടു​ക​യാ​ണ്. ഇ​തോ​ടെ റ​ബ്ബ​ര്‍ ടാ​പ്പിം​ഗ് അ​ട​ക്ക​മു​ള്ള ജോ​ലി​ക​ള്‍ പൂ​ര്‍​ണ​മാ​യി സ്തം​ഭി​ച്ചു. പ്ര​ദേ​ശ​ത്ത് ഒ​ന്നി​ല​ധി​കം ക​ടു​വ​ക​ള്‍ ത​മ്പ​ടി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ സം​ശ​യം. ക​ഴി​ഞ്ഞ വ​ര്‍​ഷം അ​ട​ക്കാ​ക്കു​ണ്ടി​ല്‍ യു​വാ​വി​നെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ ക​ടു​വ​യെ പി​ന്നീ​ട് കേ​ര​ള എ​സ്റ്റേ​റ്റി​ല്‍നി​ന്നാ​ണ് വ​നം​വ​കു​പ്പ് പി​ടി​കൂ​ടി​യ​ത്. ഈ ​ഭാ​ഗ​ത്തി​ന് സ​മീ​പ​ത്ത് ത​ന്നെ​യാ​ണ് വീ​ണ്ടും ക​ടു​വ​യെ ക​ണ്ട​ത് എ​ന്ന​ത് ആ​ശ​ങ്ക ഇ​ര​ട്ടി​യാ​ക്കു​ക​യാ​ണ്.

ക​ന​ത്ത മ​ഴ​യി​ല്‍ വ്യാ​പ​ക കൃ​ഷി​നാ​ശ​വും വീ​ടു​ക​ളി​ല്‍ വെ​ള്ള​ക്കെ​ട്ടും രൂ​പ​പ്പെ​ട്ട​തി​നി​ട​യി​ലാ​ണ് വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ക​ട​ന്നു​ക​യ​റ്റം ക​ര്‍​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന​ത്. വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന ക​ടു​വ​ക​ളെ ഉ​ട​ന്‍ പി​ടി​കൂ​ടി ജ​ന​ങ്ങ​ളു​ടെ ഭീ​തി അ​ക​റ്റ​ണ​മെ​ന്നും ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.

Tags : Nattuvishesham Local News Rubber tapping agricultural

Recent News

Corehub Up