x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ണ​വൂ​ര്‍​ക്കുടി ഉ​ന്ന​തി​യി​ല്‍ വീ​ട്ടു​മു​റ്റ​ത്ത് ക​ടു​വ​യെ ക​ണ്ട​താ​യി അ​ഭ്യൂ​ഹം


Published: June 22, 2026 04:39 AM IST | Updated: June 22, 2026 04:39 AM IST

കോ​ത​മം​ഗ​ലം: പി​ണ​വൂ​ര്‍​ക്കുടി ഉ​ന്ന​തി​യി​ല്‍ വീ​ട്ടു​മു​റ്റ​ത്ത് ക​ടു​വ​യെ ക​ണ്ട​താ​യി അ​ഭ്യൂ​ഹം. ആ​ര്‍​ആ​ര്‍​ടി സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പി​ണ​വൂ​ര്‍​ക്കുടി മു​ക്ക് ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന സ്വ​പ്‌​ന കൃ​ഷ്ണ​ന്‍ ആ​ണ് ക​ടു​വ​യെ ക​ണ്ട​താ​യി പ​റ​യു​ന്ന​ത്.

ശ​നി​യാ​ഴ്ച രാ​ത്രി 11.45 ഓ​ടെ വീ​ടി​ന് പു​റ​ത്തെ ശൗ​ചാ​ല​യ​ത്തി​ല്‍ പോ​കാ​നാ​യി മു​റ്റ​ത്ത് ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് ഏ​താ​നും മീ​റ്റ​ര്‍ അ​പ്പു​റ​ത്ത് ക​ടു​വ​യെ പോ​ലെ തോ​ന്നി​ക്കു​ന്ന ജീ​വി നി​ല്‍​ക്കു​ന്ന​താ​യി ക​ണ്ട​ത്. ടോ​ര്‍​ച്ച​ടി​ച്ച് നോ​ക്കി​യ​പ്പോ​ൾ ചാ​ടാ​ന്‍ പാ​ക​ത്തി​നാ​ണ് നി​ല്‍​ക്കു​ന്ന​തെ​ന്ന് തോ​ന്നി. പേ​ടി​ച്ച് വീ​ടി​നു​ള്ളി​ലേ​ക്ക് ഓ​ടി ക​യ​റി. അ​ടു​ത്ത വീ​ട്ടു​കാ​രെ അ​റി​യി​ച്ച് ഒ​ച്ച​വ​ച്ച​തോ​ടെ പി​ന്നെ ക​ണ്ടി​ല്ല.

ആ​ന​യെ ഓ​ടി​ച്ചു​കൊ​ണ്ടി​രു​ന്ന ഉ​രു​ള​ന്‍​ത​ണ്ണി​യി​ലെ ആ​ര്‍​ആ​ര്‍​ടി സം​ഘം പ​ത്ത് മി​നി​ട്ടി​നു​ള്ളി​ല്‍ സ്ഥ​ല​ത്തെ​ത്തി ര​ണ്ട് ടീ​മു​ക​ളാ​യി മൂ​ന്ന് കി​ലോ​മീ​റ്റ​ര്‍ പ​രി​ധി​യി​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ളം ടോ​ര്‍​ച്ച​ടി​ച്ച് നി​രീ​ക്ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ഒ​രു ജീ​വി​യേ​യും ക​ണ്ടി​ല്ല. ഞാ​യ​റാ​ഴ്ച നേ​ര്യ​മം​ഗ​ലം റേ​യ്ഞ്ച് ഓ​ഫീ​സ​ര്‍ കെ.​എ​ഫ്. ഷ​ഹ​നാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്ഥ​ല​ത്തെ​ത്തി വീ​ട്ടു​കാ​രോ​ട് വി​വ​രം ചോ​ദി​ച്ച​റി​ഞ്ഞു.

വീ​ട്ടു​മു​റ്റ​ത്തും പ​രി​സ​ര പ്ര​ദേ​ശ​ത്തും പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ല്‍ ജീ​വി​യു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന കാ​ല്‍​പാ​ദം ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന് റേ​യ്ഞ്ച് ഓ​ഫീ​സ​ര്‍ പ​റ​ഞ്ഞു. വീ​ട്ട​മ്മ ആ​ദ്യം ക​ടു​വ​യാ​ണെ​ന്നാ​ണ് ക​രു​തി​യ​ത് പി​ന്നീ​ട് പു​ലി​യെ​ന്നും ആ​ണ് ധ​രി​ച്ച​ത്. വീ​ട്ടു​കാ​ര്‍ പ​റ​ഞ്ഞ​ത​നു​സ​രി​ച്ചു​ള്ള വ​ലി​പ്പ​വും ആ​കൃ​തി​യും വ​ച്ച് നോ​ക്കു​മ്പോ​ള്‍ പു​ലി​യു​ടേ​തെ​ന്ന പോ​ലെ​യു​ള്ള പൂ​ച്ച​പ്പു​ലി ആ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് റേ​യ്ഞ്ച് ഓ​ഫീ​സ​ര്‍ പ​റ​ഞ്ഞു.

പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഭീ​തി​യ​ക​റ്റാ​നാ​യി സ്ഥ​ല​ത്ത് രാ​ത്രി​കാ​ല നി​രീ​ക്ഷ​ണം ഏ​ര്‍​പ്പെ​ടു​ത്തി. വി​വി​ധ ഭാ​ഗ​ത്താ​യി മൂ​ന്ന് കാ​മ​റ ട്രാ​പ്പു​ക​ള്‍ അ​ടു​ത്ത ദി​വ​സം സ്ഥാ​പി​ക്കു​മെ​ന്നും റേ​യ്ഞ്ച് ഓ​ഫീ​സ​ര്‍ പ​റ​ഞ്ഞു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up