x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ​ക​ട​ക്കെ​ണി​യാ​യി ഓ​ട​ക​ൾ


Published: February 20, 2026 11:36 PM IST | Updated: February 20, 2026 11:36 PM IST

തൊടുപുഴ: ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ അ​പ​ക​ട​ക്കെ​ണി​യാ​യി ഓ​ട​ക​ള്‍. സ്ലാ​ബി​ല്ലാ​ത്ത ഓ​ട​ക​ളി​ലും ഗ​ര്‍​ത്ത​ങ്ങ​ളി​ലും പ​തി​ച്ച് നി​ര​വ​ധി ജീ​വ​നു​ക​ള്‍ പൊ​ലി​യു​മ്പോ​ഴും അ​ധി​കൃ​ത​ര്‍ ഇ​തൊ​ന്നും ക​ണ്ടി​ല്ലെ​ന്ന മ​ട്ടാ​ണ്. ഏ​റ്റ​വും ഒ​ടു​വി​ല്‍ തൊ​ടു​പു​ഴ മു​ത​ല​ക്കോ​ടം മാ​വി​ന്‍​ചു​വ​ടി​നു സ​മീ​പം റോ​ഡ​രി​കി​ലെ കു​ഴി​യി​ല്‍ വീ​ണാ​ണ് ബൈ​ക്ക് യാ​ത്രി​ക​ന്‍റെ ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്.

വ​കു​പ്പു​ക​ള്‍ ത​മ്മി​ലു​ള്ള ശീ​ത​സ​മ​ര​വും യ​ഥാ​സ​മ​യം അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി അ​പ​ക​ടം ഒ​ഴി​വാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തു​മാ​ണ് ദു​ര​ന്ത​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്ന​ത്. ദു​ര​ന്ത​ങ്ങ​ള്‍ ഉ​ണ്ടാ​കു​മ്പോ​ള്‍ അ​ധി​കൃ​ത​ര്‍ ഉ​ണ​രും. ഏ​താ​നും നാ​ള്‍ ക​ഴി​യു​മ്പോ​ള്‍ വീ​ണ്ടും പ​ഴ​യ​പ​ടി​യാ​കും. പി​ന്നീ​ട് എ​ല്ലാം ച​ട്ട​പ്പ​ടി. ഈ ​അ​ഴ​കൊ​ഴ​മ്പ​ന്‍ സ​മീ​പ​ന​ത്തി​ന് മാ​റ്റം വ​ന്നേ മ​തി​യാ​കൂ. ഓ​രോ മ​നു​ഷ്യ​ജീ​വ​നും വി​ല​പ്പെ​ട്ട​താ​ണ്. അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​മൂ​ലം ഇ​നി​യൊ​രു ജീ​വ​നും പൊ​ലി​യാ​ന്‍ ഇ​ട​വ​ര​രു​ത്. ദു​ര​ന്തം സം​ഭ​വി​ച്ച ശേ​ഷം മു​ത​ല​ക്ക​ണ്ണീ​ര്‍ പൊ​ഴി​ച്ചി​ട്ട് എ​ന്തു​കാ​ര്യം?

 

Tags : dangerous trap nattuvishesham. local news

Recent News

Corehub Up