പാലാ: അങ്കമാലി-എരുമേലി ശബരിപാത സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച് പുതിയ വിജ്ഞാപനം ഇറക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നല്കി. ഹൈക്കോടതിയില്‍ റവന്യുവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്കിയ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴുള്ള വിജ്ഞാപനമെന്നും ഇത് തിരുത്തണമെന്നും നിവേദനത്തില്‍ പറയുന്നു.
ഹൈക്കോടതിയില്‍ റെയില്‍വേയും സംസ്ഥാന ട്രാന്‍സ്ഫോര്‍ട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കോട്ടയം ജില്ലാ കളക്ടറും നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള അലൈന്മെന്റിനു വിരുദ്ധമായാണ് സ്ഥലമേറ്റെടുപ്പ് വിജ്ഞാപനം. ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോണ്സണ് പാറന്‍കുളങ്ങര, ബേബി നരിപ്പാറ, സിബി പേരേക്കാട്ട് എന്നിവരടങ്ങിയ സംഘമാണ് നിവേദനം നല്‍കിയത്.
Tags : Nattuvishesham Local News Sabari Railway Action Council