ശബരിമല സ്വര്‍ണക്കൊള്ളയില്‍ ബിജെപി പ്രവര്‍ത്തകര്‍ മന്ത്രി വി.എന്‍. വാസവന്റെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിൽ ബാരിക്കേഡ
ഏറ്റുമാനൂർ: ശബരിമല സ്വർണക്കൊള്ള കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി ഏറ്റുമാനൂരിൽ മന്ത്രി വി.എൻ. വാസവന്റെ ഓഫീസിലേക്ക് മാർച്ച് നടത്തി.
ഏറ്റുമാനൂർ-നീണ്ടൂർ റോഡിൽ ക്രിസ്തുരാജ പള്ളിക്കു സമീപം ബാരിക്കേഡ് സ്ഥാപിച്ച് പോലീസ് മാർച്ച് തടഞ്ഞു.
ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.പാറകണ്ടത്തുനിന്ന് പ്രകടനമായാണ് പ്രവർത്തകർ എത്തിയത്. മാർച്ചിനെത്തുടർന്ന് നടത്തിയ പ്രതിഷേധയോഗം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു.
ശബരിമല കൊള്ളയിൽ എസ്ഐടി അന്വേഷണം കൊണ്ട് എല്ലാപേരുകളും പുറത്തുവരില്ലെന്നും സിബിഐ അന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ അധ്യക്ഷൻ ലിജിൻ ലാൽ അധ്യക്ഷത വഹിച്ചു.
്യൂനപക്ഷ മോർച്ച സംസ്ഥാന അധ്യക്ഷൻ സുമിത് ജോർജ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ ലാൽ കൃഷ്ണ, എസ്. രതീഷ്, എൻ.കെ. ശശികുമാർ, മധ്യമേഖല ഉപാധ്യക്ഷൻ ടി.എൻ. ഹരികുമാർ, സിജോ കാളികാവ്, അശ്വന്ത് മാമലശേരി, ഹരിശ്ചന്ദ്രൻ, ഡോ. ശ്രീജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.