x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സച്ചിന്‍റെ ഹൈടെക് കൂണ്‍കൃഷി സൂപ്പര്‍ഹിറ്റ്

ഡാജി ഓടയ്ക്കല്‍
Published: August 10, 2026 02:34 AM IST | Updated: August 10, 2026 02:34 AM IST

സച്ചിന്‍ ജി .പൈ

വെ​ള്ള​രി​ക്കു​ണ്ട്: 1.75 കോ​ടി രൂ​പ​യോ​ളം മു​ത​ല്‍ മു​ട​ക്കി ഒ​രേ​ക്ക​റി​ലെ ഹൈ​ടെ​ക് കൂ​ണ്‍​ഫാം, ഒ​രു ല​ക്ഷം കൂ​ണ്‍ ബെ​ഡ്ഡു​ക​ള്‍, ദി​വ​സേ​ന 120 കി​ലോ കൂ​ണ്‍ ഉ​ത്പാ​ദ​നം സം​സ്ഥാ​ന​ത്തെ മി​ക​ച്ച കൂ​ണ്‍ ക​ര്‍​ഷ​ക​നു​ള്ള പു​ര​സ്‌​കാ​രം യു​വ​ക​ര്‍​ഷ​ക​ന്‍ സ​ച്ചി​ന്‍ ജി.​പൈ​ക്ക് ല​ഭി​ച്ച​പ്പോ​ള്‍ അ​ത് അ​ര്‍​ഹ​ത​യ്ക്കു​ള്ള അം​ഗീ​കാ​ര​മാ​യി.

അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ എ​ന്‍റ​മോ​ള​ജി​യി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ സ​ച്ചി​ന്‍ ത​ന്‍റെ ഹൈ​ടെ​ക് സം​രം​ഭ​മാ​യ ന്യൂ​ട്രി​ബ​ഡ്‌​സ് മ​ഷ്‌​റൂം ഫാ​മി​ലൂ​ടെ കേ​ര​ള​ത്തി​ലെ കൂ​ണ്‍ കൃ​ഷി മേ​ഖ​ല​യി​ല്‍ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച​ത്.

ഹൈ​ടെ​ക് കൂ​ണ്‍ ഫാം ​നി​ല​വി​ല്‍ പ്ര​തി​വ​ര്‍​ഷം ഏ​ക​ദേ​ശം 30 മെ​ട്രി​ക് ട​ണ്‍ കൂ​ണ്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്നു, ഇ​ത് ഏ​ക​ദേ​ശം 50 ല​ക്ഷം വാ​ര്‍​ഷി​ക വ​രു​മാ​നം ഉ​ണ്ടാ​ക്കു​ന്നു. 2020-21 ലാ​ണ് സ​ച്ചി​ന്‍ കൂ​ണ്‍ കൃ​ഷി​യി​ല്‍ പ​രീ​ക്ഷ​ണം ആ​രം​ഭി​ച്ച​ത്. കാ​സ​ര്‍​ഗോ​ഡ് സി​പി​സി​ആ​ര്‍​ഐ​യി​ല്‍ പ്രൊ​ജ​ക്റ്റി​ല്‍ ഏ​ര്‍​പ്പെ​ടു​മ്പോ​ഴാ​ണ് കൂ​ണ്‍​കൃ​ഷി​യു​ടെ സാ​ധ്യ​ത​ക​ള്‍ സ​ച്ചി​ന്‍ ആ​ലോ​ചി​ക്കു​ന്ന​ത്. വീ​ട്ടി​നു​ള്ളി​ലെ ഒ​രു മു​റി​യി​ല്‍ ആ​യി​രു​ന്നു തു​ട​ക്കം. ആ​ദ്യ പ​രീ​ക്ഷ​ണം വി​ജ​യി​ച്ച​പ്പോ​ള്‍ ടെ​റ​സി​ല്‍ ഷെ​ഡ് നി​ര്‍​മി​ച്ച് കൂ​ണ്‍ കൃ​ഷി വ്യാ​പി​പ്പി​ച്ചു.

ആ​വ​ശ്യ​ക്കാ​ര്‍ ഏ​റി​യ​പ്പോ​ള്‍ മ​റ്റൊ​രു ഷെ​ഡ് കൂ​ടി നി​ര്‍​മി​ച്ച് കൂ​ണ്‍​കൃ​ഷി വി​പു​ല​മാ​ക്കി. എ​ന്നാ​ല്‍ അ​ത​ത്ര വി​ജ​യി​ച്ചി​ല്ല. അ​ങ്ങ​നെ​യാ​ണ് ഹൈഡെ​ന്‍​സി​റ്റി ഫാ​മിം​ഗി​ലേ​ക്ക് എ​ത്തു​ന്ന​ത്. കൃ​ഷി വി​പു​ലീ​ക​രി​ക്കു​ന്ന​തി​നാ​യി കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി​യാ​യ സ​ച്ചി​ന്‍ കൃ​ഷി ബ​ളാ​ല്‍ പ​ര​പ്പ എ​ട​ത്തോ​ടേ​ക്ക് ത​ട്ട​കം മാ​റ്റി. ബ​ളാ​ല്‍ കൃ​ഷി​ഭ​വ​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ഗ്രി​ക​ള്‍​ച്ച​ര്‍ ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ ഫ​ണ്ടി​ന്‍റെ (എ​ഐ​എ​ഫ്) കീ​ഴി​ല്‍ 1.7 കോ​ടി വാ​യ്പ​യെ​ടു​ത്ത് അ​ദ്ദേ​ഹം ഒ​രു പ്ര​ത്യേ​ക വാ​ണി​ജ്യ സം​വി​ധാ​നം ഒ​രു​ക്കി.

എ​ട​ത്തോ​ട് ഫാ​മി​ല്‍ വെ​ര്‍​ടി​ക്ക​ല്‍ കൃ​ഷി​യും ബോ​ട്ടി​ല്‍ ഹൈ​ടെ​ക്‌​സാ​ങ്കേ​തി​ക​വി​ദ്യ​യും ഉ​പ​യോ​ഗി​ക്കു​ന്നു, ഇ​തു സ്ഥ​ല​ത്തി​ന്‍റെ കാ​ര്യ​ക്ഷ​മ​മാ​യ ഉ​പ​യോ​ഗം, മ​ലി​നീ​ക​ര​ണം കു​റ​യ്ക്ക​ല്‍, കൂ​ടു​ത​ല്‍ സ്ഥി​ര​ത​യു​ള്ള ഉ​ത്പാ​ദ​നം എ​ന്നി​വ അ​നു​വ​ദി​ക്കു​ന്നു. അ​വ​ശി​ഷ്ട ര​ഹി​ത ഉ​ത്പാ​ദ​ന​ത്തി​നാ​യി നീ​രാ​വി ഉ​പ​യോ​ഗി​ക്കു​ന്നു. ഉ​പ​യോ​ഗം ക​ഴി​ഞ്ഞ വ​സ്തു​ക്ക​ള്‍ മ​ണ്ണി​ര ക​മ്പോ​സ്റ്റാ​യി മാ​റു​ന്നു.

കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഹൈ​ടെ​ക് ഹൈ ​ഡെ​ന്‍​സി​റ്റി മ​ഷ്‌​റൂം യൂ​ണി​റ്റാ​ണ് സ​ച്ചി​ന്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​രു ഏ​ക്ക​റി​ല്‍ മൂ​ന്നു ഗ്രോ​റൂ​മും ടി​ഷ്യൂ​ക​ള്‍​ച്ച​ര്‍ ലാ​ബ് ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ത്ത് ഉ​ത്പാ​ദ​ന യൂ​ണി​റ്റും സം​ഭ​ര​ണ യൂ​ണി​റ്റും നി​ര്‍​മി​ച്ചി​ട്ടു​ണ്ട്. പ​ര​മ​വ​ധി സ്ഥ​ലം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നാ​ല്‍ മി​ക​ച്ച രീ​തി​യി​ല്‍ കൂ​ണും ല​ഭി​ക്കാ​റു​ണ്ട്. 300 ഗ്രാം ​വ​രെ ഒ​രു ബെ​ഡ്ഡി​ല്‍ നി​ന്നും വി​ള​വെ​ടു​ക്കാ​ന്‍ സാ​ധി​ക്കും.
ഇ​വി​ടെ കൂ​ണ്‍​വി​ത്തു​ത്പാ​ദ​ന ത്തി​നു സ്വ​ന്ത​മാ​യി ഹൈ​ടെ​ക് ലാ​ബു​മു​ണ്ട്. പ്ലൂ​റോ​ട്ട​സ് ഓ​സ്ട്രി​യാ​റ്റ​സ് എ​ന്ന ചി​പ്പി​ക്കൂ​ണ്‍ ആ​ണ് ഇ​വി​ടെ കൂ​ടു​ത​ലാ​യി കൃ​ഷി ചെ​യ്യു​ന്ന​ത്.

സ്വ​ന്ത​മാ​യി കൂ​ണ്‍ കൃ​ഷി ചെ​യ്യു​ന്ന​വ​ര്‍​ക്കാ​യി ആ​വ​ശ്യ​മു​ള്ള വി​ത്തി​ന​ങ്ങ​ളും ചെ​യ്തു കൊ​ടു​ക്കാ​റു​ണ്ട്. പ്ര​ധാ​ന​മാ​യും ചോ​ള​വും നെ​ല്ലു​മാ​ണ് കൂ​ണ്‍ വി​ത്തു​ക​ള്‍ വ​ള​ര്‍​ത്തു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഓ​യ്‌​സ്റ്റ​ര്‍ മ​ഷ്‌​റൂം​സ് എ​ന്ന സ​ച്ചി​ന്‍റെ കൂ​ണ്‍ ബ്രാ​ന്‍​ഡി​ന് കേ​ര​ള​ത്തി​ല്‍ മാ​ത്ര​മ​ല്ല വി​പ​ണി മം​ഗ​ലാ​പു​ര​ത്തും ഡി​മാ​ന്‍​ഡു​ണ്ട്. ഡോ​ര്‍ ടു ​ഡോ​ര്‍ കൂ​ണ്‍ വി​പ​ണ​ന​ത്തി​നാ​യി ന​ല്ലൊ​രു കൂ​ട്ടാ​യ്മ​യു​മു​ണ്ട്. മി​ക​ച്ച വ​രു​മാ​ന​വും ഇ​തി​ലൂ​ടെ അ​വ​ര്‍ നേ​ടു​ന്നു​ണ്ട്. ഒ​മ്പ​ത് സ്ഥി​രം തൊ​ഴി​ലാ​ളി​ക​ളും അ​ധി​ക ജോ​ലി ഉ​ള്ള​പ്പോ​ള്‍ ദി​വ​സ വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്കും

ജോ​ലി ന​ല്‍​കു​ന്ന​ണ്ട്. ചെ​റി​യ തോ​തി​ല്‍ മാ​ത്രം തു​ട​ങ്ങു​ക, പ​രാ​ജ​യ​ങ്ങ​ളെ ഉ​ള്‍​ക്കൊ​ള്ളു​ക, പ​രി​ഹ​രി​ക്കു​ക, വി​പ​ണി ഉ​റ​പ്പു​വ​രു​ത്തു​ക.. അ​തി​ന് ശേ​ഷ​മാ​ക​ണം വ​ലി​യ ചു​വ​ടു​ക​ള്‍ വ​യ്ക്കാ​ന്‍, ഒ​രു പാ​ഷ​ന്‍ ആ​യി കൊ​ണ്ടു​പോ​ക​ണം എ​ങ്കി​ലേ ബി​സി​ന​സ് നി​ല​നി​ല്‍​ക്കൂ.. എ​ന്നാ​ണ് സ​ച്ചി​ന്‍റെ അ​ഭി​പ്രാ​യം. കൂ​ടാ​തെ എ​ല്ലാ ജോ​ലി​ക​ളും അ​റി​ഞ്ഞി​രി​ക്ക​ണം. ഒ​രു തൊ​ഴി​ലാ​ളി വ​ന്നി​ല്ലെ​ങ്കി​ലും അ​തു മാ​നേ​ജ് ചെ​യ്യാ​ന്‍ അ​റി​യ​ണ​മെ​ന്നും സ​ച്ചി​ന്‍ പ​റ​യു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews mushroom

Recent News

Corehub Up