കാഞ്ഞങ്ങാട്: നാഷണല്‍ സേഫ്റ്റി കൗണ്‍സിലിന്റെ കേരള ചാപ്റ്ററായ സേഫ്റ്റി കൗണ്‍സില്‍ ഓഫ് കേരളയുമായി ചേര്‍ന്ന് മില്‍മ കാസര്‍ഗോഡ് ഡെയറിയില്‍ ജീവനക്കാര്‍ പ്ലാന്റില്‍ ജോലിയെടുക്കുന്ന സമയത്തും വിവിധ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും സ്വീകരിക്കേണ്ട മുന്‍കരുതലുകളെ ക്കുറിച്ച് ദ്വിദിന ബോധവത്കരണക്ലാസ് നടത്തി.
സേഫ്റ്റി കൗണ്‍സില്‍ ഓഫ് കേരള വൈസ് ചെയര്മാന് പി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. മില്‍മ കാസര്‍ഗോഡ് ഡെയറി മാനേജര്‍ സ്വീറ്റി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഡെയറി പേഴ്സണല്‍ വിഭാഗം തലവന്‍ വികാസ് ചന്ദ്രന്, തമ്പാന്, ഹരിശങ്കര്‍, വിനോജ് എന്നിവര്‍ പ്രസംഗിച്ചു.
Tags : nattu vishesham Safety awareness conducted