ജില്ലാ സാംബോ ചാന്പ്യൻഷിപ്പിൽ ഓവറോൾ ജേതാക്കളായവർ
അങ്ങാടിപ്പുറം: നാലാമത് ജില്ലാ സാംബോ ചാന്പ്യൻഷിപ്പിൽ 113 പോയിന്റ് നേടി മങ്കട വേരുംപിലാക്കൽ എൻസിടി ഇംഗ്ലീഷ് മീഡിയം സ്കൂൾ ഓവറോൾ ചാന്പ്യൻമാരായി.
30 സ്കൂളുകളിൽനിന്നായി 660 കായിക താരങ്ങൾ പങ്കെടുത്ത ചാന്പ്യൻഷിപ്പിൽ 104 പോയിന്റുമായി തിരൂർക്കാട് അൻവാർ ഇംഗ്ലീഷ് മീഡിയം സ്കൂൾ രണ്ടാം സ്ഥാനവും 72 പോയിന്റുമായി പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജ് കാന്പസ് സെൻട്രൽ സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മികച്ച പ്രകടനം കാഴ്ചവച്ച വണ്ടൂർ അൽ ഫുർഖാൻ, പൊട്ടച്ചിറ എംടിഐ സെൻട്രൽ, കുന്നക്കാവ് ഹിൽടോപ് എന്നീ സ്കൂളുകൾക്ക് പുരസ്കാരങ്ങൾ നൽകി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർഹാജി ചാന്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഐ.എസ്.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ ഡിവൈഎസ്പി ഗോപകുമാർ മുഖ്യതിഥിയായിരുന്നു.
സാംബോ ഇന്ത്യ പ്രസിഡന്റ് എൻ. അബ്ദുൾ ലത്തീഫ് നന്പോല മത്സരങ്ങൾ നിയന്ത്രിച്ചു. കെ. ഷംസുദീൻ, ബഷീർ വാഫി, ഡോ. ഷബീർ അലി ഒറ്റപ്പാലം, കെ.പി. മുഹമ്മദലി, ഡോ. അബ്ദുൾ ഗഫൂർ, കരീം നായരുവീട്ടിൽ, റാഫത്ത് മുഹമ്മദ്, പ്രസീദ, മുഹമ്മദ് റഫീഖ്, അഹമ്മദ് ഫാരിസ്, ടി.പി. മുഹമ്മദലി അനീഷ്, മുഹമ്മദ് ഷഫീഖ് എന്നിവർ പ്രസംഗിച്ചു.