x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണി​വേ​ലി​ക്ക​ട​വി​ലെ മ​ണ​ൽ​ഖ​ന​നം അ​വ​സാ​നി​പ്പി​ക്ക​ണം: ര​മേ​ശ് ചെ​ന്നി​ത്ത​ല


Published: January 18, 2026 11:07 PM IST | Updated: January 18, 2026 11:07 PM IST

ഹ​രി​പ്പാ​ട്: ആ​റാ​ട്ടു​പ്പു​ഴ മ​ണി​വേ​ലി​ക്ക​ട​വി​ൽ അ​ശാ​സ്ത്രീ​യ​മാ​യി ന​ട​ന്നു​വ​രു​ന്ന മ​ണ​ൽ ഖ​ന​നം അ​ടി​യ​ന്ത​ര​മാ​യി നി​ർ​ത്തി​വ​യ്ക്കാ​ൻ ഉ​ത്ത​ര​വി​ട​ണ​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല ജി​ല്ലാ ക​ള​ക്ട​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ മ​ണ്ണെ​ടു​ക്കു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ ക​ള​ക്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലെ തീ​രു​മാ​ന​ങ്ങ​ളു​ടെ​യും ക​ർ​ശ​ന നി​ബ​ന്ധ​ന​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വി​ടെ ഡ്ര​ഡ്ജിം​ഗി​ന് അ​നു​മ​തി ന​ൽ​കി​യ​ത്.

എ​ന്നാ​ൽ, ക​ഴി​ഞ്ഞ നാ​ലു മാ​സ​മാ​യി നി​ബ​ന്ധ​ന​ക​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി, ഒ​രേ സ്ഥ​ല​ത്തു​നി​ന്നുത​ന്നെ അ​മി​ത​മാ​യി ആ​ഴ​ത്തി​ൽ മ​ണ​ൽ എ​ടു​ക്കു​ന്ന​ത് പ്ര​ദേ​ശ​ത്തി​ന്‍റെ നി​ല​നി​ൽ​പ്പി​ന് ഭീ​ഷ​ണി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

അ​ശാ​സ്ത്രീ​യ​മാ​യ ഖ​ന​ന​ത്തി​നെ​തി​രേ ജ​ന​വി​കാ​രം ശ​ക്ത​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ മ​ണ​ൽ ലോ​റി​ക​ൾ ത​ട​യു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ടാ​യി. ജ​ന​ങ്ങ​ളു​ടെ ശ​ക്ത​മാ​യ എ​തി​ർ​പ്പി​നെ​ത്തു​ട​ർ​ന്ന് നി​ല​വി​ൽ ഖ​ന​നം നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

പ്ര​ദേ​ശ​വാ​സി​ക​ൾ മ​ണ​ൽ ഖ​ന​നം അ​നു​വ​ദി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ, ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക പ​രി​ഗ​ണി​ച്ച് ഡ്ര​ഡ്ജിം​ഗ് പൂ​ർ​ണ​മാ​യും ഉ​പേ​ക്ഷി​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം ത​യാ​റാ​ക​ണ​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഉ​ത്ത​ര​വി​റ​ക്ക​ണ​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Sand mining nattuvishesham local news

Recent News

Corehub Up