ബളാൽ: കല്ലൻചിറ കെഐ എഎൽപി സ്കൂൾ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് എ. ലത ഉദ്ഘാടനം ചെയ്തു. സ്കൂൾ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം സഫീന ഫൈസൽ നിർവഹിച്ചു. സ്കൂൾ മാനേജർ അബ്ദുൾ ഖാദർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം എം. ശ്രീജ അക്ഷരദീപം തെളിയിച്ചു. മുഖ്യാധ്യാപിക സുനി ജോർജ്, പിടിഎ പ്രസിഡന്റ് എം.പി. ഹൈദർ, എൽ.കെ. ബഷീർ, കെ.പി. റഷീദ്, മേരി ജോൺ, സുജി, സുമിത അജിത്ത്, എം.പി. ഹസീന എന്നിവർ പ്രസംഗിച്ചു.
ഭീമനടി: വിമല എഎൽപി സ്കൂളിലെ പ്രവേശനോത്സവം പഞ്ചായത്തംഗം രജനി രാജീവൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജോർജ് വള്ളിമല അധ്യക്ഷത വഹിച്ചു. ചിറ്റാരിക്കാൽ എസ്ഐ ശ്യാം മുഖ്യാതിഥിയായി. 25 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന മുഖ്യാധ്യാപിക ബിജി മാത്യുവിന് യാത്രയയപ്പും പുതിയ മുഖ്യാധ്യാപികയായി എത്തിയ ബിന്ദുവിന് സ്വീകരണവും നൽകി.