കുന്നുംകൈയിലെ പഞ്ചായത്ത് കിണറിന്റെ സംരക്ഷണത്തിന് എയുപി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ആവിഷ്കരിച്ച നാട്ടുറവ പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് പി.വി. അനു ഉദ്ഘാടനം ചെ
കുന്നുംകൈ: കുന്നുംകൈയിലെ 75 വർഷത്തോളം പഴക്കമുള്ള പഞ്ചായത്ത് കിണറിന്റെ സംരക്ഷണത്തിന് പദ്ധതിയൊരുങ്ങുന്നു. കുന്നുംകൈ എയുപി സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് നാട്ടുറവ എന്ന പേരിൽ കിണർ ശുചീകരണ-സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്.
പഞ്ചായത്ത് പ്രസിഡന്റ് പി.വി. അനു പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെംബർ രജനി രാജീവൻ അധ്യക്ഷത വഹിച്ചു. എ.സി. ഷെരീഫ്, അഹമ്മദ് ആഷിഫ്, യു. കരുണാകരൻ, ജാതിയിൽ അസിനാർ, എം.എ. നസീർ, ഷെരീഫ് വാഴപ്പള്ളി, സി.എം. വർഗീസ്, സനൽ ജയിംസ്, അജിത്കുമാർ ആസാദ്, അബിൻ പാലാവയൽ എന്നിവർ പ്രസംഗിച്ചു.
കേരള സംസ്ഥാനം രൂപപ്പെടുന്നതിന് മുമ്പ് നിർമിച്ച നെല്ലിപ്പലകയിട്ട കിണറിന്റെ ചരിത്രപരമായ പ്രാധാന്യം കൂടി കണക്കിലെടുത്താണ് പദ്ധതി ആവിഷ്കരിച്ചത്. ഇപ്പോഴും വേനൽക്കാലത്ത് നിരവധി കുടുംബങ്ങൾ കുടിവെള്ളത്തിനായി ഈ കിണറിനെ ആശ്രയിക്കുന്നുണ്ട്.
Tags : Nattuvishesham DistrictNews DeepikaNews Kunnumkai Well