തൃപ്പൂണിത്തുറ:ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ഉദയംപേരൂർ സ്റ്റെല്ലാ മേരീസ് സ്കൂളിനെതിർവശം സ്മാർട്ട് നഗറിൽ എടമ്പാടത്ത് ദിനേശനാ (58)ണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ആറോടെ ചൂരക്കാട് ഉഡുപ്പി ഹോട്ടലിനടുത്തായിരുന്നു അപകടം.
ഇളയമകനെ റെയിൽവേ സ്റ്റേഷനിലെത്തിച്ച ശേഷം തിരികെ മടങ്ങുകയായിരുന്ന ദിനേശിന്റെ സ്കൂട്ടറിൽ പൂത്തോട്ട ഭാഗത്തു നിന്നെത്തിയ ലൈറ്റ് ആൻഡ് സൗണ്ടുകാരുടെ ലോറിയിടിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ ദിനേശിനെ ഉടൻ തന്നെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോട്ടയത്ത് ലൈറ്റ് ആൻഡ് സൗണ്ട് വർക്കിന് ശേഷം ഇരിങ്ങാലക്കുടയിലേയ്ക്ക് മടങ്ങുകയായിരുന്ന സംഘത്തിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു. ഭാര്യ: രമ. മക്കൾ: ജിഷ്ണു, സജിത്. മരുമക്കൾ: ശിവപ്രിയ, അശ്വതി.
Tags : nattu vishesham Scooter passenger dies