x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​കൂ​ട്ട​ർ യാത്രക്കാരന് പരിക്ക്

വെബ് ഡെസ്ക്
Published: July 29, 2026 11:50 PM IST | Updated: July 29, 2026 11:50 PM IST

വെ​​ട്ടി​​ക്കാ​​ട്ട്മു​​ക്ക് പാ​​ല​​ത്തി​​നു സ​​മീ​​പം നടന്ന അപകടം.

ത​​ല​​യോ​​ല​പ്പ​​റ​​മ്പ്: സ്വ​​കാ​​ര്യ​​ബ​​സും സ്‌​​കൂ​​ട്ട​​റും കൂ​​ട്ടി​​യി​​ടി​​ച്ച് സ്‌​​കൂ​​ട്ട​​ർ യാ​​ത്ര​ക്കാ​ര​ന്‍റെ കാ​​ലി​​ന് ഗു​​രു​​ത​​ര പ​​രി​​ക്ക്. ഏ​​റ്റു​​മാ​​നൂ​​ർ ന​​ടു​​ത്ത​​റ​​യി​​ൽ ഷി​​ഹാ​​ബി​​ന്‍റെ മ​​ക​​ൻ ആ​​ഷി​​നാ(21)​​ണ് പ​​രി​​ക്കേ​​റ്റ​​ത്. ആ​​ഷി​​നെ മു​​ട്ടു​​ചി​​റ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.

ഇ​​ന്ന​​ലെ രാ​​വി​​ലെ 6.35 ഓ​​ടെ വെ​​ട്ടി​​ക്കാ​​ട്ട്മു​​ക്ക് പാ​​ല​​ത്തി​​നു സ​​മീ​​പ​​മാ​​യി​​രു​​ന്നു അ​​പ​​ക​​ടം.​ ത​​ല​​യോ​​ല​​പ്പ​​റ​​മ്പി​​ൽ​നി​​ന്ന് എ​​റ​​ണാ​​കു​​ള​​ത്തേ​​ക്ക് പോ​​യ സ്വ​​കാ​​ര്യബ​​സ് എ​​തി​​രേ വ​​ന്ന സ്കൂ​​ട്ട​​റു​​മാ​​യി കൂ​​ട്ടി​​യി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു. എ​​റ​​ണാ​​കു​​ള​​ത്ത് സ്വ​കാ​ര്യ​ക​​മ്പ​​നി​​യി​​ൽ ജോ​​ലി ക​​ഴി​​ഞ്ഞ് വീ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങു​​ക​​യാ​​യി​​രു​​ന്നു ആ​​ഷി​​ൻ. ത​​ല​​യോ​​ല​​പ്പ​റ​​മ്പ് പോ​​ലീ​​സ് മേ​​ൽ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചു.

Tags : Nattuvishesham Districtnews Scooter

Recent News

Corehub Up