x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ണ്ടാംകൃ​ഷി​: വി​ള​വെ​ടു​പ്പും സം​ഭ​ര​ണ​വും അ​വ​സാ​നഘ​ട്ട​ത്തി​ൽ


Published: December 10, 2025 01:33 AM IST | Updated: December 10, 2025 01:33 AM IST

കു​ട്ട​നാ​ട്: ര​ണ്ടാം കൃ​ഷി​യു​ടെ (ഒ​ന്നാം വി​ള) വി​ള​വെ​ടു​പ്പും സം​ഭ​ര​ണ​വും അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക്. 14 പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ഇ​ത്ത​വ​ണ ര​ണ്ടാം കൃ​ഷി ഇ​റ​ക്കി​യ​ത്. ഇ​തി​ല്‍ 74 ശ​ത​മാ​നം സ്ഥ​ല​ങ്ങ​ളി​ലെ സം​ഭ​ര​ണ​വും വി​ള​വെ​ടു​പ്പും പൂ​ര്‍​ത്തി​യാ​യി. 11 മി​ല്ലു​കാ​ര്‍ ചേ​ര്‍​ന്നാ​ണു സം​ഭ​ര​ണം ന​ട​ത്തു​ന്ന​ത്. കി​ഴി​വി​ന്‍റെ പേ​രി​ലു​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​മ്പോ​ഴും സു​ഗ​മ​മാ​യി സം​ഭ​ര​ണം ന​ട​ക്കു​ന്ന​തും ക​ര്‍​ഷ​ക​ര്‍​ക്ക് ആ​ശ്വാ​സം പ​ക​രു​ന്നു​ണ്ട്.


മി​ല്ലു​കാ​രു​ടെ നി​സ​ഹ​ക​ര​ണം മൂ​ലം ര​ണ്ടാം കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പി​ന്‍റെ ആ​ദ്യ സ​മ​യ​ങ്ങ​ളി​ല്‍ സം​ഭ​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു. തു​ട​ര്‍​ന്നു മ​ന്ത്രി​മാ​രാ​യ ജി.​ആ​ർ.​അ​നി​ലും പി.​പ്ര​സാ​ദും മ​ങ്കൊ​മ്പി​ല്‍ കൃ​ഷി, സി​വി​ല്‍ സ​പ്ലൈ​സ്, ഫു​ഡ് കോ​ര്‍​പ​റേ​ഷ​ന്‍ എ​ന്നീ വ​കു​പ്പു​ക​ളി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം വി​ളി​ച്ചു കൂ​ട്ടി. കൃ​ഷി വ​കു​പ്പി​ന്‍റെ​യും സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ നെ​ല്ലു സം​ഭ​രി​ച്ച് എ​ഫ്‌​സി​ഐ ഗോ​ഡൗ​ണു​ക​ളി​ല്‍ ശേ​ഖ​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ കൂ​ടു​ത​ല്‍ മി​ല്ലു​ക​ള്‍ സം​ഭ​ര​ണ​ത്തി​നാ​യെ​ത്തി​യ​തോ​ടെ എ​ഫ്‌​സി​ഐ ഗോ​ഡൗ​ണി​ല്‍ നെ​ല്ലു സം​ഭ​രി​ക്കേ​ണ്ട സാ​ഹ​ച​ര്യം ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല.


ആ​കെ 7780 ഹെ​ക്ട​ര്‍ സ്ഥ​ല​ത്താ​ണ് ഇ​ത്ത​വ​ണ ര​ണ്ടാം കൃ​ഷി ഇ​റ​ക്കി​യ​ത്.
ഇ​തി​ല്‍ 5700 ഹെ​ക്ട​റി​ലെ വി​ള​വെ​ടു​പ്പാ​ണു പൂ​ര്‍​ത്തി​യാ​യ​ത്. 2080 ഹെ​ക്ട​ര്‍ സ്ഥ​ല​ത്തെ വി​ള​വെ​ടു​പ്പാ​ണ് പൂ​ര്‍​ത്തി​യാ​കാ​നു​ള്ള​ത്. നെ​ടു​മു​ടി, കൈ​ന​ക​രി, പു​ളി​ങ്കു​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണു വി​ള​വെ​ടു​പ്പു പു​രോ​ഗ​മി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്.


കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യ​തി​നാ​ല്‍ വി​ള​വെ​ടു​പ്പ് സു​ഗ​മ​മാ​യി ന​ട​ക്കു​ന്ന​തു ക​ര്‍​ഷ​ക​ര്‍​ക്ക് ആ​ശ്വാ​സം പ​ക​രു​ന്നു​ണ്ട്. ആ​വ​ശ്യ​ത്തി​നു കൊ​യ്ത്തു, മെ​തി യ​ന്ത്ര​ങ്ങ​ള്‍ ല​ഭ്യ​മാ​യ​തും ക​ര്‍​ഷ​ക​ര്‍​ക്കു സ​ഹാ​യ​ക​ര​മാ​യി​ട്ടു​ണ്ട്.


നെ​ടു​മു​ടി, കൈ​ന​ക​രി, അ​മ്പ​ല​പ്പു​ഴ നോ​ര്‍​ത്ത്, അ​മ്പ​ല​പ്പു​ഴ സൗ​ത്ത്, ത​ക​ഴി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ഇ​നി വി​ള​വെ​ടു​ക്കാ​നു​ള്ള​ത്. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും മ​റ്റും മൂ​ലം വൈ​കി വി​ത ഇ​റ​ക്കേ​ണ്ടി വ​ന്ന​താ​ണ് ഇ​വി​ടെ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ച​ത്. വൈ​കി വി​ള​വെ​ടു​ക്കു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ പു​ഞ്ച​കൃ​ഷി ഇ​റ​ക്കാ​ന്‍ സാ​ധ്യ​ത കു​റ​വാ​ണ്.
സ​മ​യം വൈ​കി വി​ത​യി​റ​ക്കി​യാ​ല്‍ കാ​ലാ​വ​സ്ഥ പ്ര​ശ്‌​ന​ങ്ങ​ളും ഓ​രു​വെ​ള്ളം അ​ട​ക്കം ഭീ​ഷ​ണി​ക​ളും ക​ര്‍​ഷ​ക​ര്‍​ക്കു നേ​രി​ടേ​ണ്ടി വ​രും.
അ​തി​നാ​ല്‍ വൈ​കി വി​ള​വെ​ടു​ക്കു​ന്ന പ​ല പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും അ​ടു​ത്ത കൃ​ഷി ഉ​പേ​ക്ഷി​ച്ചു കൃ​ഷി​യി​ടം ഒ​രു​ക്കാ​നാ​യി​രി​ക്കും ക​ര്‍​ഷ​ക​ര്‍ ത​യാ​റാ​കു​ക.

 

Tags : Second crop

Recent News

Corehub Up