x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ണ​റാ​യിശൈ​ലി പാ​ര്‍​ട്ടി​ക്കു ഗു​ണ​ക​ര​മ​ല്ലെ​ന്ന് ഡി​വൈ​എ​ഫ്‌​ഐ പ്ര​തി​നി​ധി​ക​ള്‍


Published: June 18, 2026 04:07 AM IST | Updated: June 18, 2026 04:07 AM IST

പ​ത്മ​കു​മാ​റി​നെ ചു​മ​ന്നാ​ല്‍ ക​ന​ത്ത തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്നും ആ​ക്ഷേ​പം

പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ന​ത്ത പ​രാ​ജ​യ​ത്തി​ന്‍റെ ആ​ഘാ​തം സം​ബ​ന്ധി​ച്ചു സി​പി​എം ച​ര്‍​ച്ച​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ചേ​ര്‍​ന്ന ഡി​വൈ​എ​ഫ്‌​ഐ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ലും മു​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​യും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നെ​യും പ്ര​വ​ര്‍​ത്ത​ക​ര്‍ വെ​റു​തേ​വി​ട്ടി​ല്ല.

ച​ര​ല്‍​ക്കു​ന്നി​ല്‍ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ലെ റി​പ്പോ​ര്‍​ട്ടി​ന്മേ​ല്‍ ന​ട​ന്ന ച​ര്‍​ച്ച​യി​ലാ​ണ് പ്ര​തി​നി​ധി​ക​ള്‍ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും മു​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മെ​തി​രേ തു​റ​ന്ന​ടി​ച്ച​ത്. കോ​ന്നി​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗ​ത്തി​ല്‍ വീ​ട്ടി​ല്‍ പോ​യി ചോ​ദി​ക്ക് എ​ന്ന പി​ണ​റാ​യി​യു​ടെ പ​രാ​മ​ര്‍​ശം ക​ന​ത്ത തി​രി​ച്ച​ടി​യാ​യ​താ​യി നേ​താ​ക്ക​ള്‍ ച​ര്‍​ച്ച​യി​ല്‍ പ​റ​ഞ്ഞു.

പി​ണ​റാ​യി വി​ജ​യ​ന്‍റേ​ത് ഒ​ട്ടും ശ​രി​യാ​യ ശൈ​ലി അ​ല്ല. പി​ണ​റാ​യി​യെ വി​മ​ര്‍​ശി​ച്ച​തി​ന് ഇ​നി ഡി​വൈ​എ​ഫ്ഐ​യി​ല്‍ നി​ന്ന് ക​ട​ക്ക് പു​റ​ത്ത് എ​ന്ന് പ​റ​യ​രു​ത് എ​ന്നും തി​രു​വ​ല്ല​യി​ല്‍ നി​ന്നു​ള്ള ജി​ല്ലാ സ​മ്മേ​ള​ന പ്ര​തി​നി​ധി പ​റ​ഞ്ഞു. ഗോ​വി​ന്ദ​ന്‍റെ​യും പി​ണ​റാ​യി​യു​ടെ​യും ന​ട​പ​ടി​ക​ള്‍ ചേ​ര്‍​ന്ന​പ്പോ​ഴു​ണ്ടാ​യ ഫ​ല​മാ​ണ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റേ​തെ​ന്ന് സ​മ്മേ​ള​ന​ത്തി​ല്‍ വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ന​ത്ത പ​രാ​ജ​യ​ത്തി​നു​ള്ള മു​ഖ്യ കാ​ര​ണം നേ​താ​ക്ക​ളു​ടെ അ​ഹ​ങ്കാ​ര​വും ധാ​ര്‍​ഷ്ട്യ​വു​മാ​ണ്. തെ​റ്റു​ക​ള്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​തി​ന്‍റെ പേ​രി​ല്‍ പാ​ര്‍​ട്ടി​യി​ല്‍​നി​ന്ന് പു​റ​ത്തു​ക​ള​യു​ക​യാ​ണെ​ങ്കി​ല്‍ അ​ത് അ​ഭി​മാ​ന​മാ​യി ക​രു​തു​മെ​ന്നും വി​മ​ര്‍​ശ​ന​മു​ന്ന​യി​ച്ച​വ​ര്‍ വ്യ​ക്ത​മാ​ക്കി. പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി​യു​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ ശ​രീ​ര​ഭാ​ഷ​യും വാ​ക്കു​ക​ളും ആ​രേ​യും ശ​ത്രു​ക്ക​ളാ​ക്കു​ന്ന​താ​ണ്. തെ​റ്റ് തി​രു​ത്താ​നും ത​യാ​റാ​യി​ല്ല.

ജ​ന​ങ്ങ​ളോ​ട് അ​ക​ലം പാ​ലി​ച്ചാ​ണ് നേ​താ​ക്ക​ള്‍ പോ​യ​ത്. ലോ​ക്‌​സ​ഭ, പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ മു​ന്ന​റി​യി​പ്പി​ല്‍ നി​ന്ന് പാ​ഠം പ​ഠി​ച്ചി​ല്ല. പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ലെ പ​ല​രും മു​ഖ്യ​മ​ന്ത്രി​യു​ടെ അ​തേ ശൈ​ലി ആ​വ​ര്‍​ത്തി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

മ​ന്ത്രി​മാ​രാ​യി​രു​ന്ന പ​ല​രേയും ജ​നം തെ​ര​ഞ്ഞു​പി​ടി​ച്ച് തോ​ല്പി​ക്കു​ക​യാ​യി​രു​ന്നു​വോ​യെ​ന്നു പോ​ലും സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നെ​ന്ന് പ്ര​തി​നി​ധി​ക​ളി​ല്‍ ചി​ല​ര്‍ ആ​രോ​പി​ച്ചു. ദേ​വ​സ്വം ബോ​ര്‍​ഡ് മു​ന്‍ പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​റി​നെ നേ​താ​ക്ക​ള്‍​ക്ക് പേ​ടി​യാ​ണ്. അ​തു​കൊ​ണ്ടാ​ണ് ന​ട​പ​ടി എ​ടു​ക്കാ​ത്ത​തെ​ന്നും വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നു. പ​ത്മ​കു​മാ​റി​നെ ചു​മ​ന്നാ​ല്‍ ഇ​നി പാ​ര്‍​ട്ടി​ക്ക് തി​രി​ച്ച​ടി​യു​ണ്ടാ​കും.
സ്വ​ര്‍​ണ​ക്കൊ​ള്ള​യു​ള്‍​പ്പെ​ടെ​യു​ള്ള ആ​രോ​ണ​ങ്ങ​ളു​ണ്ടാ​യ​പ്പോ​ള്‍​ത്ത​ന്നെ പ​ര​സ്യ​മാ​യി പ​ത്മ​കു​മാ​റി​നെ​തി​രേ ഡി​വൈ​എ​ഫ്‌​ഐ സ​മ​രം ചെ​യ്യ​ണ​മാ​യി​രു​ന്നെ​ന്ന അ​ഭി​പ്രാ​യ​വു​മു​ണ്ടാ​യി.

കാ​പ്പാ കേ​സ് പ്ര​തി​ക​ളെ​യു​ള്‍​പ്പെ​ടെ മാ​ല​യി​ട്ട് സ്വീ​ക​രി​ച്ച് പാ​ര്‍​ട്ടി​യി​ല്‍ കൊ​ണ്ടു​വ​ന്നി​ട്ട് നാ​ണ​ക്കേ​ടും നാ​റ്റ​ക്കേ​സു​മ​ല്ലാ​തെ എ​ന്ത് മി​ച്ച​മു​ണ്ടെ​ന്ന് മു​ന്‍ മ​ന്ത്രി​യും മു​ന്‍ പാ​ര്‍​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി​യും പ​റ​യ​ണ​മെ​ന്നും കോ​ന്നി​യി​ല്‍​നി​ന്നു​ള്ള പ്ര​തി​നി​ധി ആ​വ​ശ്യ​പ്പെ​ട്ടു. ഡി​വൈ​എ​ഫ്‌​ഐ. ജി​ല്ലാ നേ​തൃ​ത്വം സ​മ്പൂ​ര്‍​ണ്ണ പ​രാ​ജ​യ​മാ​ണെ​ന്നും വി​മ​ര്‍​ശ​ന​മു​ണ്ടാ​യി.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up