ഫോർട്ടുകൊച്ചി : കൊച്ചി അഴിമുഖത്ത് മത്സ്യബന്ധന യാനങ്ങൾ യാത്രാ ബോട്ടുകൾക്ക് അപകട ഭീഷണിയുയർത്തുന്നു. ജില്ലാ ഭരണകൂടത്തിന്റെ നിർദേശങ്ങൾക്കും നിയമങ്ങൾക്കും പുല്ലുവില കല്പിച്ചാണ് ചെറുതും വലുതുമായ നുറുക്കണക്കിന് ഇൻബോർഡ് വള്ളങ്ങൾ കൊച്ചി അഴിമുഖത്ത് പ്രവർത്തിക്കുന്നത്.
അഴിമുഖ കവാടത്തിലെ പെട്രോൾ പമ്പ്, ടൂറിസ്റ്റ് ജെട്ടി, റോ- റോ ജെട്ടിക്ക് സമീപത്തെ താല്കാലിക ജെട്ടി എന്നിവിടങ്ങളിലേയ്ക്ക് മത്സ്യത്തൊഴിലാളികളെ കയറ്റിയിറക്കാനും വലയടക്കമുള്ളവ നീക്കാനുമാണ് വള്ളങ്ങൾ വിലക്കുകൾ ലംഘിച്ച് ജെട്ടികൾ കേന്ദ്രീകരി ച്ച് പ്രവർത്തിക്കുന്നത്.
മത്സ്യബന്ധന യാനങ്ങളെ നിയന്ത്രിക്കാനോ നടപടികൾക്കേ അധികൃതർ തയാറാകണമെന്ന് ജനകീയ സംഘടനകൾ ആവശ്യപ്പെട്ടു. 2015 ഓഗസ്റ്റിൽ 14 പേരുടെ ജീവനെടുത്ത കൊച്ചി ബോട്ടപകടം നടന്നത് അമിത വേഗത്തിലെത്തിയ ഇൻബോർഡ് വള്ളമിടിച്ചായിരുന്നു.
Tags : Local News Nattuvishesham Ernakulam