x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പിക് അപ് വാൻ സു​ര​ക്ഷാ വേ​ലി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി


Published: June 18, 2026 06:37 AM IST | Updated: June 18, 2026 06:37 AM IST

മ​ല​യോ​ര ഹൈ​വേ​യി​ൽ പിക് അപ് വാൻ സു​ര​ക്ഷാ വേ​ലി​യി​ൽ ഇ​ടി​ച്ചു​ക​യ​റി​യ നി​ല​യി​ൽ.

കു​ള​ത്തു​പ്പു​ഴ : മ​ല​യോ​ര ഹൈ​വേ​യി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട പി​ക്അ​പ് വാ​ൻ പാ​ത​യോ​ര​ത്തെ ഇ​രു​മ്പ് സു​ര​ക്ഷാ വേ​ലി​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി അ​പ​ക​ടം. ഡ്രൈ​വ​ർ​ക്ക് ഗു​രു​ത​ര​പ​രി​ക്കേ​റ്റു. ത​മി​ഴ്‌​നാ​ട് രാ​ജ​പാ​ള​യം സ്വ​ദേ​ശി സെ​ൽ​വ​രാ​ജി​നാ​ണ് (32) പ​രി​ക്കേ​റ്റ​ത്.

ക​ഴി​ഞ്ഞ ദി​വ​സം മ​ട​ത്ത​റ - കു​ള​ത്തൂ​പ്പു പാ​ത​യി​ൽ പെ​ട്രോ​ൾ പ​മ്പി​നു​സ​മീ​പം ആ​ന വ​ട്ട​ച്ചി​റ​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ച​ര​ക്ക് ഇ​റ​ക്കി​യ​തി​നു ശേ​ഷം ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന വാ​ഹ​നം വ​ള​വി​ൽ നി​യ​ന്ത്ര​ണം​ന​ഷ്ട​പ്പെ​ട്ട്എ​തി​വ​ശ​ത്താ​യു​ള​ള വൈ​ദ്യു​തി​പോ​സ്റ്റ്ത​ക​ർ​ത്തു​കൊ​ണ്ടാ​ണ് സു​ര​ക്ഷാ​വേ​ലി​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി നി​ന്ന​ത്.

ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ കു​ള​ത്തു​പ്പു​ഴ പോ​ലീ​സ് എ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Tags : Local News Nattuvishesham Kollam

Recent News

Corehub Up